21 ദിവസം ഈ വഴിപാട് ചെയ്തു നോക്കൂ, എത്ര വലിയ ആഗ്രഹവും നടക്കും.

ഇരുപത്തിയൊന്ന് ദിവസം നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹത്തിന് വേണ്ടി ഈ വഴിപാട് നടത്താം. നിങ്ങളുടെ ആഗ്രഹം എത്ര തീവ്രമായത് ആണെങ്കിലും, നടക്കില്ല എന്ന് പലരും പറഞ്ഞതാണെങ്കിൽ കൂടിയും ആഗ്രഹത്തിനുവേണ്ടി 21 ദിവസം മാത്രം നിങ്ങൾ ചെലവഴിച്ചാൽ മതിയാകും. പ്രധാനമായും ശിവക്ഷേത്രത്തിലാണ് നാം ഈ വഴിപാട് ചെയ്യേണ്ടത്. സ്ത്രീകൾക്ക് പലപ്പോഴും സംശയമുണ്ടായിരിക്കും ആർത്തവ ദിവസങ്ങൾ എങ്ങനെ 21 ദിവസം പൂർത്തീകരിക്കും എന്നത്. എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യമാണ് ആർത്തവ ദിവസങ്ങൾ എന്ന് പറയുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹമുള്ള ദിവസങ്ങളാണ്.

ഈ ദിവസങ്ങളിൽ വഴിപാടിന് പോകാൻ സാധിച്ചില്ല എങ്കിൽ കൂടിയും ഒരിക്കലും ഈ വഴിപാട് മുറിയുന്നില്ല. പ്രധാനമായും നിങ്ങളുടെ വീടിനടുത്തുള്ള ശിവക്ഷേത്രത്തിൽ പോയി വഴിപാട് നടത്താം. ശിവക്ഷേത്രങ്ങളിൽ ശ്രദ്ധിച്ചാൽ കാണാം ദേവന്റെ വിഗ്രഹത്തിന് പുറകിലായി ഒരു വിളക്കും കണ്ണാടിയും സ്ഥാപിച്ചിരിക്കുന്നത്. ഇതിന് പിൻവിളക്ക് എന്നാണ് പറയുന്നത്. ഈ പിൻവിളക്ക് വഴിപാടായി 21 ദിവസം സമർപ്പിച്ച് പ്രാർത്ഥിക്കാം.

   

വഴിപാട് ആരംഭിക്കുന്ന ആദ്യദിവസം ഇതിനായി ഭാഗ്യസൂക്ത പുഷ്പാഞ്ജലിയും കഴിക്കാം. 21 ദിവസം പൂർത്തിയാക്കുന്ന അന്ന് ഇതിനോടൊപ്പം ദാര സമർപ്പിക്കാം. ഇത്രയും കാര്യങ്ങൾ വളരെ കൃത്യമായി നിങ്ങൾ ചെയ്യുകയാണ് എങ്കിൽ, തീർച്ചയായും നിങ്ങളുടെ എത്ര കടുത്ത ആഗ്രഹവും, നടക്കില്ല എന്ന് പലരും പറഞ്ഞതും, പലരും കയ്യൊഴിഞ്ഞതുമായ ആഗ്രഹങ്ങളും നടന്നു കിട്ടും. അത്രമേൽ ശക്തിയുള്ള ദേവനാണ് ശിവ ഭഗവാൻ. ദേവന്മാരുടെ ദേവൻ ആണ്, മഹാദേവനാണ് അതുകൊണ്ടുതന്നെ നിങ്ങൾ ഭയക്കേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *