സ്ട്രോക്ക് എന്ന അവസ്ഥയിൽ വ്യക്തിക്ക് സംഭവിക്കുകയാണെങ്കിൽ മിക്ക സാഹചര്യങ്ങളിലും ഉണ്ടാകുന്നത് ആ വ്യക്തി തളർന്ന അവസ്ഥയിൽ കിടക്കുന്നതാണ്. എന്നാൽ ഈ അവസ്ഥ ഉണ്ടാകുന്ന സമയത്ത് ഒരു അല്പം ശ്രദ്ധ കൊടുത്താൽ തന്നെ, ആ വ്യക്തിയെ പൂർണമായും പഴയ അവസ്ഥയിലേക്ക് തന്നെ ആരോഗ്യകരമായി തിരിച്ചെത്തിക്കാൻ ആകും. പ്രധാനമായും സ്ട്രോക്ക് ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് അറിഞ്ഞിരിക്കാം. ശരീരത്തിന്റെ ആരോഗ്യസ്ഥിതി കുറയുന്നതായും, ശരീരം ബലം പിടിച്ച പോലെ ആകുന്ന രീതിയിലേക്ക് എത്തുകയും ചെയ്യുന്നു.
ഏതെങ്കിലും ഒരു ഭാഗം വായോ, മുഖത്തിന്റെ ഒരു സൈഡ് മാത്രമായോ കോടിയ അവസ്ഥയിലേക്ക് പോകുക, സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുക, എന്നതെല്ലാം ഈ സ്ട്രോക്ക് വരുന്ന തന്നെ ഭാഗമായി ഉണ്ടാകുന്നതാണ്. ഇങ്ങനെയുള്ള അവസ്ഥകൾ കാണുകയാണ് എന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ആശുപത്രികളിൽ എത്തിക്കാൻ ആകുന്നു അത്രയും അവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലേക്ക് തിരിച്ചെത്തിക്കാൻ ആകും. രക്തക്കുഴലുകളിൽ ബ്ലോക്ക്, അല്ലെങ്കിൽ രക്തക്കുഴലുകൾ പൊട്ടുകയോ ചെയ്യുന്ന സമയത്താണ് ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുന്നത്.
ഇത് ഹൃദയത്തിന്റെ വാൽവുകളിൽ ഉണ്ടാകുന്നതെങ്കിൽ ഹൃദയാഘാതവും, തലച്ചോറിൽ ഈ അവസ്ഥ ഉണ്ടാകുന്നത് സ്ട്രോക്കും ഉണ്ടാക്കാൻ ഇടയാകുന്നു. പ്രധാനമായും ആശുപത്രികളിൽ ഇതിനെ പല സ്റ്റെപ്പുകൾ ആയാണ് ചികിത്സ ചെയ്യുന്നത്. ഏറ്റവും വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുന്ന സമയത്ത് തന്നെ ഡോക്ടർ ഇതിന് വേണ്ട ചികിത്സകൾ ചെയ്യുകയും, പിന്നീട് ഫിസിയോതെറാപ്പി പോലുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടും, മറ്റ് ചികിത്സകളിലൂടെയും വ്യക്തിയുടെ കൈകളുടെയും കാലുകളുടെയും മൊത്തം ശരീരത്തിന്റെയും ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ സാധിക്കുകയും ചെയ്യുന്നു.