രോഗത്തിന്റെ ഏറ്റവും ആരംഭത്തെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. ഈ അവസ്ഥയിൽ തന്നെ ഇത് കണ്ടുപിടിക്കാൻ ആകുന്നു എങ്കിൽ ഇത് നിങ്ങളുടെ സൗഭാഗ്യമാണ്. കാരണം മിക്കവാറും സാഹചര്യങ്ങളിലും ഫാറ്റിലിയുടെ അവസ്ഥയെ തിരിച്ചറിയാൻ ആകാറില്ല. അതുകൊണ്ടുതന്നെ പലരും ഫാറ്റി ലിവർ എന്ന അവസ്ഥയെ തിരിച്ചറിയാതെ ലിവർ സിറോസിസ് എന്ന മാരകമായ വിപത്തിലേക്ക് എത്തിച്ചേരുകയാണ് പതിവ്. പലപ്പോഴും മറ്റ് പല രോഗങ്ങളുടെയും ചികിത്സയ്ക്കായി ഒരു അൾട്രാരും നടത്തുന്ന സമയത്ത് ആയിരിക്കും ഫാറ്റി ലിവർ കണ്ടെത്തുക. ഫാറ്റി ലിവർ എന്ന അവസ്ഥ ഒരു നിസ്സാരം അവസ്ഥയൊന്നുമല്ല യഥാർത്ഥത്തിൽ ഇത് വലിയ ഒരു വിപത്തിന്റെ ആരംഭ ഘട്ടമാണ്. അതുകൊണ്ടുതന്നെ ഈ അവസ്ഥ കണ്ടെത്തിയാൽ ഒരിക്കലും ചികിത്സ വൈകിക്കരുത്.
പല ആശുപത്രികളിലും ഈ അവസ്ഥയിൽ ചികിത്സ കൊടുക്കാറില്ല. എന്നാൽ യഥാർത്ഥത്തിൽ ഈ അവസ്ഥ സ്വയമേ തന്നെ നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കുക എന്നതാണ് പ്രധാനമായും ഇതിനുവേണ്ടി ചെയ്യാനാകുന്നത്. ശരീരഭാരം കൂടുന്തോറും ഈ അവസ്ഥയുടെ തീവ്രത കൂടുകയും മറ്റ് പല ജീവിതശൈലി രോഗങ്ങൾ വന്നുചേരുകയും ചെയ്യും. ശരീരത്തിൽ കണ്ണിലും, സ്കിന്നിലും മഞ്ഞ നിറം കാണുക, കാലുകൾക്ക് നീര് ഉണ്ടാവുക, കാലുകളിലെ പാദത്തിന് നിറം ഇരുണ്ടുപോവുക എന്നതെല്ലാം ഈ ഫാറ്റി ലിവർ, ലിവർ സിറോസിസ് എന്നിവയുടെ ഭാഗമായി ഉണ്ടാകാം.
രക്തം ടെസ്റ്റ് ചെയ്യുന്നതിലൂടെയും, മൂത്രം ടെസ്റ്റ് ചെയ്യുന്നതിലൂടെയും, ഒരു അൾട്രാസൗണ്ട് സ്കാനിങ് നടത്തുന്നതിലൂടെയും ഈ അവസ്ഥയുടെ കാഠിന്യം മനസ്സിലാക്കാൻ ആകും. ഓരോ വ്യക്തിയും സ്വന്തം ശരീരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുക എന്നത് ഇന്നത്തെ കാലത്ത് രോഗങ്ങളെ ചെറുക്കുന്നതിന് അത്യാവശ്യമാണ്.