യൂറിക്കാസിഡ് കൂടുന്നത് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾ ഒരുപാട് ആണ് ഇന്ന് ലോകത്തിലുള്ളത്. യൂറിക്കാസിഡ് ശരീരത്തിൽ ആവശ്യമുള്ള ഒരു ഘടകമാണ്. എന്നാൽ ഇത് അളവിൽ കൂടുതലായി ഉണ്ടാക്കപ്പെടുമ്പോഴാണ് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുന്നത്. യൂറിക്കാസിഡ് ശരീരത്തിൽ ഉണ്ടാകാൻ കാരണമാകുന്നത് നാം ഭക്ഷണത്തിലൂടെ കഴിക്കുന്ന പ്രോട്ടീനിൽ നിന്നും ഉത്ഭവിക്കുന്ന പ്യൂരിന്റെ സാന്നിധ്യമാണ്. അതുകൊണ്ടുതന്നെ യൂറിക്കാ പ്രശ്നങ്ങൾ ശരീരത്തിൽ നിന്നും ഒഴിവാക്കണം എന്നുണ്ടെങ്കിൽ ആദ്യമേ പ്യൂരിൻ കണ്ടന്റ് ഉള്ള പ്രോട്ടീൻ അധികമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം.
പ്രധാനമായും നാം കഴിക്കുന്ന ചുവന്ന മാംസ ആഹാരങ്ങൾ, കടല പയർ എന്നിങ്ങനെയുള്ള ധാന്യങ്ങൾ, പ്രോട്ടീൻ അധികമായി ഇറങ്ങിയ പദാർത്ഥങ്ങളിൽ എല്ലാം തന്നെ പ്യൂരിൻ കണ്ടന്റ് ഉണ്ട്. അതുപോലെ തന്നെയാണ് മദ്യപാനം, പുകവലി എന്നിവയെല്ലാം ശരീരത്തിലെ യൂറിക്കാസിഡിന്റെ സാന്നിധ്യം വർദ്ധിപ്പിക്കുകയും, അതിന്റേതായ ബുദ്ധിമുട്ടുകളെ കൂടുതലാക്കുകയും ചെയ്യും. ഈ യൂറിക്കാസിഡ് പ്രശ്നങ്ങളിൽ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ശരീരത്തിലേക്ക് ആവശ്യമായ അളവിൽ പ്രോബയോട്ടിക്കുകൾ നൽകാം. പ്രധാനമായും ഭക്ഷണത്തിൽ നല്ലപോലെ തൈര് മോര് എന്നിവ ഉൾപ്പെടുത്താം.
ഇത് മാത്രമല്ല ഭക്ഷണശേഷം തൈര് സാലഡുകൾ യോഗർട്ട് എന്നിവ കഴിക്കുന്നത് നല്ലതാണ്. നിങ്ങളുടെ വീട്ടുപരിസരത്ത്, പറമ്പിലോ കാണുന്ന തഴുതാമയില എല്ലാ ദിവസവും കറിവെച്ച് കഴിക്കുന്നത്, ഇതിന്റെ നീര് എടുത്ത് കുടിക്കുന്നതും വളരെയധികം യൂറിക്കാസിഡിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. നട്സ് കഴിക്കുകയാണെങ്കിലും തലേദിവസം വെള്ളത്തിലിട്ട് വെച്ച് കുതിർത്ത് കഴിക്കുന്നതാണ് കൂടുതൽ ഉത്തമം. പ്രധാനമായും വാൾനട്ടാണ് ഉചിതം. ഒപ്പം തന്നെ നല്ല രീതിയിൽ തന്നെയുള്ള വ്യായാമങ്ങളും ചെയ്യേണ്ടതുണ്ട്.