ജ്യോതിഷ ശാസ്ത്രപ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്. ഇവയിൽ ഓരോ നക്ഷത്രത്തിനും അതതിന്ടെതായ പ്രത്യേകതകൾ ഉണ്ട്. ഓരോ നക്ഷത്രത്തിൽ ജനിക്കുന്ന ആളുകൾക്കും ആ നക്ഷത്രത്തിന്റേതായ അടിസ്ഥാന സ്വഭാവഗുണങ്ങൾ ഉണ്ടായിരിക്കും. അതുപോലെതന്നെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളും ഈ നക്ഷത്രത്തിന്റെ ഗുണമനുസരിച്ച് ആയിരിക്കും. ഇത്തരത്തിൽ ജന്മനാ തന്നെ കോടീശ്വര യോഗം ഉള്ള ചില നക്ഷത്രക്കാരെ കുറിച്ച് അറിയാം. ഈ കൂട്ടത്തിൽ ഏറ്റവും ആദ്യത്തേത് അനിഴം നക്ഷത്രമാണ്.
അനിഴം നക്ഷത്രത്തിൽ ജനിച്ച ആളുകൾ സ്ത്രീകളാണെങ്കിലും പുരുഷന്മാർ ആണെങ്കിലും, ഇവർക്ക് ജീവിതത്തിൽ വളരെയധികം സാമ്പത്തിക നേട്ടം ഉണ്ടാകാനുള്ള സാധ്യത ഉള്ളവരാണ്. പ്രധാനമായും സ്ത്രീകൾ വിവാഹശേഷം ചെന്നു കയറുന്ന വീടുകളിൽ കോടീശ്വരയോഗം തന്നെ വന്നുചേരും. രണ്ടാമതായി രേവതി നക്ഷത്രത്തെ കുറിച്ചാണ് പറയുന്നത്. രേവതി നക്ഷത്രത്തിൽ ജനിച്ച ആളുകളും ജീവിതത്തിൽ സാമ്പത്തികമായ ഒരുപാട് ഉന്നതിനേതാനുള്ള സാധ്യതകളുണ്ട്. മൂന്നാമത് മകം നക്ഷത്രമാണ് പറയുന്നത്. മകം നക്ഷത്രത്തിൽ ജനിക്കുന്ന പ്രധാനപ്പെട്ടയും സ്ത്രീകൾക്ക് അധികം ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്. പൂരം നക്ഷത്രത്തിൽ ജനിക്കുന്ന പുരുഷന്റെ കാര്യവും ഇതിൽ നിന്നും തിരിച്ചല്ല.
പൂരാടം നക്ഷത്രത്തിൽ ജനിച്ചവർ ആദ്യകാലങ്ങളിൽ വളരെയധികം മറ്റുള്ള ആളുകളിൽ നിന്നും നെഗറ്റീവ് ആയ കാര്യങ്ങൾ അനുഭവിക്കേണ്ടി വന്നാലും, ജീവിതത്തിൽ അല്പം പ്രയാസങ്ങൾ നേരിടേണ്ടി വന്നാലും, കുറച്ചുനാളുകൾക്ക് ശേഷം ഇവരുടെ ജീവിതത്തിലേക്ക് വലിയ നേട്ടങ്ങൾ കടന്നുവരും. പൂയം നക്ഷത്രവും ഈ കൂട്ടത്തിൽ തന്നെ പെടുന്നതാണ്. ഈ നക്ഷത്രക്കാർക്ക് എല്ലാം അവരുടെ ജന്മനാ തന്നെ സാമ്പത്തിക ഉന്നതിയും കോടീശ്വരയോഗവും എല്ലാം ജീവിതത്തിൽ പറഞ്ഞിട്ടുള്ളതാണ്.