മൂത്രമൊഴിക്കുമ്പോൾ ഇങ്ങനെ കാണുന്നുണ്ടോ, കിഡ്നി രോഗമാണെന്ന് സംശയിക്കാം.

കിഡ്നി എന്ന അവയവം ശരീരത്തിന് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് തിരിച്ചറിയാത്തത് കൊണ്ടാണ്, ഇതിന്റെ സംരക്ഷണത്തിനു വേണ്ടി നാം പലപ്പോഴും ശ്രദ്ധ കൊടുക്കാത്തത്. ഒരു മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന എല്ലാ തരം വേസ്റ്റുകളെയും അലിയിച്ച് മൂത്രത്തിലൂടെ പുറത്തു കളയുന്ന പ്രവർത്തിയാണ് കിഡ്നി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ശരീരത്തിലെ എല്ലാ തരം വേസ്റ്റുകളും കിഡ്നിക്ക് തകരാറു സംഭവിക്കുന്ന സമയത്ത് ശരീരത്തിൽ തന്നെ അവശേഷിക്കുന്നു.

ഇതാണ് പലപ്പോഴും പല രോഗങ്ങൾക്കും കാരണമാകുന്നത്. കിഡ്നിക്ക് തകരാറു സംഭവിക്കുന്ന സമയത്ത് ഭക്ഷണത്തിലൂടെ വരുന്ന വേസ്റ്റ് പദാർത്ഥങ്ങളും, അമിതമായി ഉണ്ടാകുന്ന പ്രോട്ടീനും, രക്തത്തിൽ ഉണ്ടാകുന്ന മാലിന്യങ്ങളും എല്ലാം ശരീരത്തിൽ കെട്ടിക്കിടന്ന് വ്യത്യസ്തങ്ങളായ രോഗങ്ങൾ വന്നുചേരാൻ ഇടയാക്കുന്നു. അതുകൊണ്ടുതന്നെ കിഡ്നിയുടെ സംരക്ഷണത്തിന് നമ്മൾ വളരെയധികം പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. പലപ്പോഴും കിഡ്നിക്ക് തകരാറ് സംഭവിക്കുന്ന സമയത്ത് ഇതിന്റെ ലക്ഷണങ്ങൾ മൂത്രത്തിലൂടെയാണ് പ്രകടമാകാറുള്ളത്. മൂത്രത്തിൽ രക്തത്തിന്റെ അംശമോ അല്ലെങ്കിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുകയും, എന്നാൽ ഇത് പൂർത്തിയായില്ല എന്ന് തോന്നൽ ഉണ്ടാവുകയും ചെയ്യുന്നത് കൊണ്ടാണ്.

   

ധാരാളമായി വെള്ളം കുടിക്കുകയാണ് കിഡ്നിക്ക് വേണ്ടി ചെയ്യാവുന്ന ഒരു പ്രധാന കാര്യം. രക്തസമ്മർദ്ദവും, പ്രമേഹവുമാണ് കിഡ്നിക്ക് കൂടുതലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുറുക്കുമീന്‍ എന്ന കണ്ടന്റ് കിഡ്നി തകരാറുകളെ ചെറുക്കാൻ വളരെയധികം ഉപകാരപ്രദമാണ്. അതുപോലെതന്നെ ദിവസവും രാവിലെ കുമ്പളങ്ങ ജ്യൂസ് ഒരു ഗ്ലാസ് വെറും വയറ്റിൽ കുടിക്കുന്നതും കിഡ്നിയുടെ ആരോഗ്യത്തിന് ഗുണപ്രദമാണ്. കുമ്പളങ്ങ ജ്യൂസ് മാത്രമല്ല, വാഴപ്പിണ്ടി ജ്യൂസ് ഉണ്ടാക്കി ദിവസവും ഒരു ഗ്ലാസ് എങ്കിലും കുടിക്കുന്നതും ഗുണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *