എല്ലാ ആളുകളും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ധാരാളമായി മുടി ഉണ്ടാവുക എന്നുള്ളത്. എന്നാൽ ഈ മുടി നീളം വയ്ക്കുന്നത് കൊണ്ട് മാത്രം കാര്യമില്ല. ഉള്ളു നിറഞ്ഞതും, കട്ടിയുള്ളതും, കറുത്ത നിറത്തിലുള്ളവയും ആയിരിക്കണം എന്നത് ഓരോരുത്തരുടെയും ആഗ്രഹമാണ്. മുടി നരയ്ക്കുന്ന സമയത്ത് ഇതിനെ കറുപ്പിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. എന്നാൽ ആരോഗ്യമുള്ള മുടി ഉണ്ടാകുന്നതിനെ നമ്മുടെ ശരീരത്തിലെ ആരോഗ്യം ആയ കോശങ്ങൾ വേണം എന്നതാണ് പ്രധാനം. മുടി വളർച്ചയ്ക്ക് വളരെയധികം സഹായകമായ ഒരു വിറ്റാമിൻ ആണ് വിറ്റാമിൻ ഈ.
വിറ്റാമിൻ ഇ ലഭിക്കുന്നതിന് വേണ്ടി ഒരുപാട് ഗുളികകൾ കഴിക്കുക എന്നത് നല്ല കാര്യമല്ല. എന്നാൽ ഈ വിറ്റാമിന് വേണ്ടി നമ്മുടെ ഭക്ഷണത്തിൽ തന്നെ നല്ല ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്തുക എന്നതാണ് പ്രധാനമായും. ചീര ഇല നല്ലപോലെ വിറ്റാമിൻ ഈ അടങ്ങിയ ഒന്നാണ്. അതുപോലെ തന്നെ ദിവസവും ഒരു മുട്ട വിതം ആഴ്ചയിൽ നാലു ദിവസമെങ്കിലും കഴിക്കുന്നതും ഒരുപാട് ഗുണം ചെയ്യുന്നു. എന്നാൽ ഒരേ ഭക്ഷണം തന്നെ ഒരുപാട് കാലം അടുപ്പിച്ചു കഴിക്കുന്നതും ദോഷം ചെയ്യും. എന്നതുകൊണ്ട് ഇടവിട്ട് ഇടവേളകളിൽ മാറിമാറി ഉള്ള ഭക്ഷണങ്ങൾ പരീക്ഷിക്കാം.
സ്ട്രോബറി, ബ്ലൂബെറി എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഒരുപാട് ഗുണം ചെയ്യുന്നു. ദിവസവും ഒരു നെല്ലിക്ക വീതമെങ്കിലും വെറുതെ ചവച്ച് കഴിക്കുന്നതും നല്ലതാണ്. നെല്ലിക്കയിലെ ഒരുപാട് വിറ്റമിൻ ഈ, വിറ്റമിൻ സി എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. മുരിങ്ങയിലയും ഭക്ഷണത്തിൽ നല്ലപോലെ ഉൾപ്പെടുത്താം. തുടർച്ചയായും മുടികൊഴിച്ചിൽ ഉണ്ട് എങ്കിൽ നിങ്ങൾക്ക് ഏതെങ്കിലും രോഗാവസ്ഥ ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യുകയും വേണം.