ജീവിതത്തിൽ നാം ഒരുപാട് പ്രശ്നങ്ങളെ നേരിടേണ്ടതായി വരാറുണ്ട്. പല പ്രശ്നങ്ങളെയും നാം മാനസികമായി തന്നെ പ്രതിരോധിക്കാറുണ്ട് എന്നാൽ പലപ്പോഴും ചില പ്രശ്നങ്ങളെയും ജീവിതത്തിലെ ചില കാര്യങ്ങളെയും നേരിടാൻ സാധിക്കാതെ വരുന്ന സമയത്ത് ദൈവത്തിന്റെ സഹായം നാം അപേക്ഷിക്കാറുണ്ട്. ഇത്തരത്തിൽ പല പ്രശ്നങ്ങളെയും നേരിടുന്നതിനായുള്ള ശക്തി നമുക്ക് നൽകുന്ന രീതിയിലുള്ള ചില വഴിപാടുകൾ ഉണ്ട്. പ്രധാനമായും നിങ്ങളുടെ അടുത്തുള്ള ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക എന്നതുതന്നെയാണ് ചെയ്യാനാകുന്നത്. ശിവക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്ന സമയത്ത് ദേവനെ കൂവളത്തിൽ കൊണ്ടുള്ള മാല സമർപ്പിക്കുന്നത് വളരെയധികം ഗുണം ചെയ്യും.
സർവ്വദേവന്മാരുടെയും ദേവനാണ് ശിവ ഭഗവാൻ. അതുകൊണ്ടുതന്നെ ഏത് ദേവനെ പേടിപ്പെടുത്തുന്നതിനേക്കാളും ഗുണം നൽകുന്നത് ശിവ ദേവനെ പ്രീതിപ്പെടുത്തുന്നത് കൊണ്ട് തന്നെയാണ്. പ്രധാനമായും വെള്ളിയാഴ്ച ദിവസങ്ങളിൽ ശിവക്ഷേത്രത്തിൽ ചെന്ന് കൂവള മാല സമർപ്പിച്ച് പ്രാർത്ഥിക്കുക വഴി, നിങ്ങളുടെ എത്ര പ്രയാസമുള്ള കാര്യങ്ങളെയും നേരിടാനുള്ള ശക്തിയും ഊർജ്ജവും നിങ്ങൾക്ക് ലഭിക്കും. അതുമാത്രമല്ല അടുത്തുള്ള ദേവി ക്ഷേത്രത്തിൽ ലക്ഷ്മി നാരായണ പൂജ നടത്തുന്നതും പലതരത്തിലുള്ള ഗുണങ്ങളും നമുക്ക് നൽകുന്നു. ഈ പൂജ മാത്രമല്ല ഉദയാസ്തമന പൂജയും വലിയ ഗുണങ്ങൾ പ്രധാനം ചെയ്യുന്നവയാണ്.
ഒരു ക്ഷേത്രത്തിൽ കൊടിമരം എത്രത്തോളം പ്രധാനപ്പെട്ടതാണ് അത്രയും ഒരു വീടിന്റെ ഐശ്വര്യവും നെടുംതൂണമായത് നിലവിളക്കാണ്. ക്ഷേത്രത്തിലേക്ക് നിലവിളക്ക് വഴിപാടായി സമർപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യങ്ങൾ വന്നുചേരാൻ ഇടയാക്കും. എന്നാൽ ഈ നിലവിളക്ക് നേരിട്ട് കടയിൽ നിന്നും വാങ്ങി സമർപ്പിക്കുകയല്ല വേണ്ടത്. നിലവിളക്ക് വാങ്ങി വീട്ടിൽ കൊണ്ടു പോയി തേച്ച് കഴുകി മിനുക്കി, ക്ഷേത്രത്തിൽ അഞ്ച് തിരിയിട്ട് കത്തിച്ച് സമർപ്പിക്കാം.