ശരീരഭാരം കൂടിവരുന്തോറും രോഗാവസ്ഥകളും കൂടി വരും. അതുകൊണ്ടുതന്നെ ശരീരഭാരം ഒരു നിയന്ത്രിതമായ അളവിൽ നിലനിർത്തേണ്ടത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം അത്യന്താപേക്ഷിതമാണ്.ശരീരഭാരം കൂടുന്നതാണ് മിക്ക അസുഖങ്ങളെയും നമുക്ക് വിളിച്ചുവരുത്താൻ കാരണമാകുന്നത്. എന്നതുകൊണ്ട് തന്നെ ഒരു 10% എങ്കിലും ശരീരത്തിന്റെ ഭാരം കുറയ്ക്കാൻ ആകുന്നു എന്നുണ്ടെങ്കിൽ, നിങ്ങളുടെ രോഗങ്ങളും അതിനനുസൃതമായി കുറയുന്നതായി കാണാനാകും. പ്രമേഹം എന്ന രോകാവസ്ഥ ഉള്ള മിക്ക ആളുകൾക്കും ശരീരഭാരം കൂടി വരാൻ സാധ്യതകളുണ്ട്.
ഇതിനോടൊപ്പം തന്നെ ശരീരഭാരം കൂടുന്നതുകൊണ്ട് പ്രമേഹം വന്നുചേരാനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല. ദിവസവും നാം കഴിക്കുന്ന ഭക്ഷണത്തെ നല്ലപോലെ ശ്രദ്ധിച്ച് ഹെൽത്തിയാക്കാൻ ശ്രദ്ധിച്ചാൽ തന്നെ, ശരീരഭാരം കുറയ്ക്കാനും അതിനനുസൃതമായി രോഗങ്ങളെ തടഞ്ഞുനിർത്താനും സാധിക്കും. ഒരു ദിവസം ഒരു വ്യക്തിക്ക് ആവശ്യമായി വരുന്നത് ആയിരം കാലറി ഊർജ്ജമാണ്. ഇതിൽ നാം കഴിക്കുന്ന ഭക്ഷണത്തിൽ ഏതിലൊക്കെ എത്ര കാലറി അടങ്ങിയിരിക്കുന്നു എന്നത് അറിഞ്ഞിരുന്നാൽ മാത്രമാണ് ഇതിനനുസൃതമായി ഭക്ഷണത്തെ ക്രമീകരിക്കാൻ ആകു.
അതുപോലെതന്നെ ദിവസവും നല്ല രീതിയിൽ തന്നെ കഠിനമായ വ്യായാമത്തിലൂടെയും ശരീരഭാരത്തെ നിയന്ത്രിച്ചു നിർത്താം. ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാൻ വളരെയധികം സഹായകമാണ്. ഒരു ദിവസം എട്ടു മണിക്കൂർ മാത്രം ഭക്ഷണം കഴിച്ച് ബാക്കി 16 മണിക്കൂറും ഭക്ഷണമില്ലാതെ ഇരിക്കുന്ന അവസ്ഥയാണ്. ഈ 16 മണിക്കൂറിനുള്ളിൽ തന്നെയാണ് നമ്മുടെ ഉറക്കം ഉൾപ്പെടുന്നതും എന്നതുകൊണ്ട് തന്നെ ഇത് അത്ര കഠിന ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ല. ഇത് വഴി നമ്മുടെ ശരീരത്തിൽ അടങ്ങിയിട്ടുള്ള അമിതമായ ഊർജ്ജം കൊഴുപ്പ് ഗ്ലൂക്കോസ് എന്നിവയെല്ലാം എടുത്ത് ഉപയോഗിക്കപ്പെടുന്നത് കൊണ്ട് തന്നെ ശരീരഭാരം കുറയുന്നു.