നമ്മുടെ ഏറ്റവും വലിയ ആഗ്രഹങ്ങൾക്ക് ചിലപ്പോൾ അതിരുകൾ ഉണ്ടായിരിക്കുകയില്ല. എന്നാൽ ആഗ്രഹങ്ങൾ മാത്രമല്ല നമ്മുടെ ജീവിതത്തിലെ പ്രാരാബ്ധങ്ങളും ചിലപ്പോൾ നമുക്ക് പരിഹരിക്കേണ്ടതായി വരാറുണ്ട്. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ നാം നമ്മുടെ കഴിവ് മുഴുവനും ഉപയോഗിച്ചാലും ചിലപ്പോൾ ഇത് സാധ്യമാകാതെ വരുന്നു. ഇങ്ങനെ സാധ്യമാകാതെ വരുന്ന സാഹചര്യത്തിൽ, ഈശ്വര കടാക്ഷം മാത്രം പ്രതീക്ഷയായി നിൽക്കുന്ന സന്ദർഭങ്ങളിൽ ഏറ്റവും പ്രധാനമായും ചെയ്യാവുന്ന ഒരു വഴിപാടിനെ കുറിച്ചാണ് പറയുന്നത്. മഹാദേവനാണ് ശിവ ഭഗവാൻ.
ദേവന്മാരുടെ ദേവൻ എന്നാണ് ശിവ ദേവനെ അറിയപ്പെടുന്നത്. അത്രമേൽ ശക്തി ഉള്ളതുകൊണ്ടുതന്നെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. നമ്മുടെ ഏത് വലിയ ആഗ്രഹവും നടത്തിത്തരാൻ ശിവ ഭഗവാനെ സാധിക്കും. ആ ആഗ്രഹം എത്രതന്നെ കഠിനമാണ് എങ്കിലും, ഇത് സാധിച്ചു തരുന്നതിന് ശിവഭഗവാന് മാത്രമാണ് സാധിക്കുക. പ്രധാനമായും 21 ദിവസം ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുകയാണ് ഇതിന് നാം ചെയ്യേണ്ടതായിട്ടുള്ളത്.
ശിവക്ഷേത്രത്തിൽ പോകാറുള്ള ആളുകൾ ആണെങ്കിൽ അറിയാം ക്ഷേത്രത്തിൽ ശിവഭഗവാന്റെ വിഗ്രഹത്തിന് പുറകിലായി ഒരു വിളക്ക് സ്ഥാപിച്ചിരിക്കും. ഇതിന് പിൻവിളക്ക് എന്നാണ് പറയുന്നത്. നിങ്ങളുടെ ഏത് നടക്കാത്ത കാര്യമാണെങ്കിൽ പോലും 21 ദിവസം വഴിപാടായി ഈ പിൻവിളക്ക് സമർപ്പിച്ച് ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ, 21 ദിവസത്തിന് ശേഷം തീർച്ചയായും ഇതിന് ഫലം ലഭിക്കുന്നു. അത്രമേൽ ശക്തിയുള്ള ഭഗവാനാണ് ശിവ ദേവൻ. അതുകൊണ്ടുതന്നെ ഏത് നടക്കാത്ത ആഗ്രഹം പോലും നടത്തിത്തരുന്ന ദേവനെ നമുക്ക് പ്രാർത്ഥിക്കാം. ആഗ്രഹങ്ങളുടെ സഫലീകരണത്തിനു വേണ്ടി മാത്രം ആകരുത് പ്രാർത്ഥനകൾ.