പ്രമേഹം എന്ന രോഗം ഉണ്ടാകുമ്പോഴേക്കും ഓടിപ്പോയി ഡോക്ടറെ കണ്ട് മരുന്നു വാങ്ങി കഴിക്കുന്ന ആളുകളെ നമുക്കറിയാം. എന്നാൽ യഥാർത്ഥത്തിൽ മരുന്നു കഴിക്കുക എന്നത് പ്രമേഹത്തിന് ഇല്ലാതാക്കാനുള്ള ഒരു ഉപാധിയല്ല. പ്രമേഹം എന്ന രോഗത്തിന് മരുന്നു മാത്രമല്ല നമ്മുടെ ജീവിതശൈലി നിയന്ത്രണവും അത്യാവശ്യ ഘടകമാണ്. കാരണം മരുന്നുകൾ കൊണ്ട് പ്രമേഹം കൂടി വരാതിരിക്കാൻ മാത്രമാണ് സാധിക്കുന്നത്. ജീവിതശൈലി നിയന്ത്രിക്കുന്നതിലൂടെ നമ്മുടെ പ്രമേഹത്തെ ശരീരത്തിൽ നിന്നും അല്പാല്പമായി കുറയ്ക്കാനും നമുക്ക് സാധിക്കും. പ്രമേഹം എന്നത് ഒരു ജീവിതശൈലി രോഗമാണ്.
നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും അധികമായ പ്രോട്ടീനും എനർജിയും ആണ് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഗ്ലുക്കോസ് കണ്ടന്റ് അടങ്ങിയ ചോറ് മാത്രമല്ല പ്രശ്നം ഉണ്ടാക്കുന്നത്, ചപ്പാത്തിയും ഒരുതരത്തിൽ പ്രശ്നക്കാരൻ ആണ്. ചോറിൽ അടങ്ങിയിരിക്കുന്ന അതേ അളവ് തന്നെ കാർബോഹൈഡ്രേറ്റ് ആണ് ചപ്പാത്തിയിലും. എന്നാൽ ചപ്പാത്തി കഴിക്കുന്ന സമയത്ത് അളവ് കുറച്ച് കഴിക്കുകയാണ് എന്നുണ്ടെങ്കിൽ ഇത് അത്ര ഗുരുതരം ആകില്ല.
പ്രമേഹം ഉള്ളവർ പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് കൊണ്ട് പ്രമേഹം കുറയും എന്ന് പറയുന്ന രീതിയും ഉണ്ട്. എന്നാൽ ഇത് പ്രമേഹം കുറയുകയല്ല ഇതിലൂടെ ശരീരത്തിന് പലതരത്തിലുള്ള ഗുണങ്ങളും ഉണ്ടാകുന്നു എന്നത് മാത്രമാണ്. ചോറും ചപ്പാത്തിയും എല്ലാം ഒഴിവാക്കി പകരം ഫ്രൂട്ട്സും വെജിറ്റബിൾസും അടങ്ങിയ സാലഡുകൾ കഴിക്കാം. ഒപ്പം തന്നെ നല്ല രീതിയിൽ തന്നെ വ്യായാമങ്ങളും ശീലമാക്കാം. നടത്തം എന്നത് പ്രമേഹ രോഗികൾക്കുള്ള നല്ല ഒരു വ്യായാമം അല്ല എന്നാൽ ഒന്നും ചെയ്യാനാകാത്തവർക്ക് നടത്തം സമാധാനപരമാണ്.