യൂറിക്കാസിഡ് കൂടുന്ന സമയത്ത് ശരീരത്തിൽ പലതരത്തിലുള്ള അസ്വസ്ഥതകളും അനുഭവപ്പെടാറുണ്ട്. എന്നാൽ ഇതുകൊണ്ട് ഉണ്ടാകുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് കാലുകളിൽ വേദന നീര് എന്നിവ അനുഭവപ്പെടുന്നതാണ്. ഏറ്റവും കൂടുതലായി കാലിന്റെ തള്ളവിരൽ ആണ് ഇതിന്റെ വേദനയും അനുഭവപ്പെടാറുണ്ട്. തള്ളവിരലിനെ ആകാരണമായ വേദന, ഒപ്പം തന്നെ ഒരു ചൂട് പോലെ അനുഭവപ്പെടുന്നതും യൂറിക്കാസിഡ് കൂടുന്നതിന്റെ ഭാഗമായിട്ടാണ്.
പ്രധാനമായും നമ്മുടെ ഭക്ഷണക്രമത്തിൽ വ്യത്യാസങ്ങൾ വരുത്തുകയാണ് ഇതിനുവേണ്ടി ചെയ്യാൻ ആകുന്നത്. ഭക്ഷണത്തിൽ നിന്നും ഉപ്പ് മധുരം കൊഴുപ്പ് എന്നിവയെല്ലാം ഒഴിവാക്കുകയാണ് ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്നത്. സ്ഥിരമായി ചുവന്ന മാംസം കഴിക്കുന്ന അളുകളാണെങ്കിൽ ഇത് ഒഴിവാക്കാം. ബീഫ്, പോർക്ക്, മട്ടൻ എന്നിവയെല്ലാം അടങ്ങിയിരിക്കുന്ന പ്യൂരിൻ എന്ന ആംശം ആണ് യൂറിക്കാസിഡ് കൂടാൻ കാരണമാകുന്നത്. ഈ പ്യൂരിൻ അടങ്ങിയിരിക്കുന്നത് ഈ ചുവന്ന മാംസങ്ങളിൽ മാത്രമല്ല ചില പച്ചക്കറികളിലും ഇത് ഉണ്ട്.
പ്യൂരിന്റെ അംശം നല്ലപോലെ ഉള്ള ഒരു വസ്തുവാണ് മദ്യം. അതുകൊണ്ടുതന്നെ പുകവലിയും, മദ്യപാനവും യൂറിക്കാസിഡ് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഒഴിവാക്കുകയാണ് ഉത്തമം. ചിക്കൻ, മുട്ട, പാൽ, പാലുൽപന്നങ്ങൾ എന്നിവയെല്ലാം കഴിക്കുന്നത് കൊണ്ട് ദോഷമില്ല. ഈ യൂറിക്കാസിഡ് കൂടുന്നത് മൂലം എല്ലുകൾ ബല ക്ഷയമുണ്ടാകാനും, രക്ത കുഴലുകൾക്ക് ബ്ലോക്ക് ഉണ്ടാകാനും, കിഡ്നിയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. യൂറിക്കാസന്റെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഒരു ഘടകം തന്നെയാണ്. 3.5 മുതൽ 6 വരെയാണ് ഇതിന്റെ നോർമൽ സ്റ്റേജ്. ആറിലേക്ക് എത്തുമ്പോൾ തന്നെ ശരീരത്തിൽ വേദനകൾ അമിതമായി അനുഭവപ്പെട്ടു തുടങ്ങും.