ഒരു മനുഷ്യന്റെ ആകെ മൊത്തം എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കാൻ പോലും കഴിവുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡ് ഗ്രന്ഥി കാണപ്പെടുന്നത് മനുഷ്യന്റെ ശ്വാസനാളത്തിന് മുകളിലായി കഴുത്തിനോട് ചേർന്നാണ്. ഈ ഗ്രന്ഥിക്ക് ഒരു ചിത്രശലഭത്തിന്റെ ആകൃതിയാണ് ഉള്ളത്. തൈറോയ്ഡ് ഹോർമോൺ കൂടുന്നത് സമയത്തും കുറയുന്ന സമയത്തും പലതരത്തിലുള്ള വ്യതിയാനങ്ങളും ശരീരത്തിലെ അനുഭവിക്കാൻ ആകും. പ്രധാനമായും ഹൈപ്പോതൈറോയിഡിസം, ഹൈപ്പർ തൈറോയിഡിസം എന്നിങ്ങനെ രണ്ട് തരത്തിലാണ് തൈറോയ്ഡ് വരാനുള്ള സാധ്യതകൾ ഉള്ളത്.
തൈറോയ്ഡ് ഹോർമോണിന്റെ പ്രവർത്തനം കുറയുന്ന സമയത്ത്, തലച്ചോറിൽ നിന്നും ഉള്ള പല ഹോർമോണുകളുടെയും പ്രവർത്തനത്തിൽ വ്യത്യാസം വരികയും, ഇത് ശരീരത്തിന് പല രീതിയിലും ബാധിക്കുകയും ചെയ്യുന്നു. ഈ സമയത്ത് ആളുകൾ വണ്ണം വയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിൽ തൈറോഡ് ഹോർമോൺ വ്യത്യാസം വരുന്ന സമയത്ത്, കഴുത്തിലുള്ള ഈ തൈറോയ്ഡ് ഗ്രന്ഥിക്ക് വലിപ്പം കൂടാനും കുറയാനുമുള്ള.
ഇങ്ങനെ തൈറോയ്ഡ് കൂടുതലാണോ എന്ന് നമുക്ക് വീട്ടിൽ നിന്നും തന്നെ മനസ്സിലാക്കാൻ ആകും. ഇതിനായി ഒരു കണ്ണാടിയുടെ മുൻപിൽ നിന്നുകൊണ്ട് കഴുത്ത് മുകളിലേക്ക് നല്ലപോലെ സ്ട്രെച്ച് ചെയ്തു പിടിക്കാം. ഇങ്ങനെ നിൽക്കുന്ന സമയത്ത് കഴുത്തിലെ തൈറോയ്ഡ് ഗ്ലാൻഡ് മുകളിലേക്ക് കയറി പോകുന്ന രീതിയിൽ ആകുന്നുണ്ട് എങ്കിൽ, ഉറപ്പായിട്ടും നിങ്ങൾക്ക് തൈറോയ്ഡ് പ്രശ്നം ഉണ്ട് എന്ന് മനസ്സിലാക്കാം. തൈറോയ്ഡ് പ്രശ്നങ്ങളുള്ള ആളുകൾ ആണെങ്കിൽ ഭക്ഷണത്തിൽ നിന്നും പലതും ഒഴിവാക്കേണ്ടതായി വരും. ഈ കൂട്ടത്തിൽ കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി എന്നിവയെല്ലാം പെടുന്നു.