മുറ്റമടിക്കാനും, അകമടിച്ചു വരാനും വ്യത്യസ്തതരം ചൂലുകൾ ഒരു വീട്ടിൽ ഉണ്ടാകും. എന്നാൽ ഏറ്റവും കൂടിയത് മൂന്ന് ചൂല്, അതിൽ കൂടുതലായി ഒരിക്കലും ഒരു വീട്ടിൽ ചൂല് സൂക്ഷിക്കാൻ പാടില്ല എന്നാണ് ശാസ്ത്രം പറയുന്നത്. ഇങ്ങനെ സൂക്ഷിക്കുകയാണെങ്കിൽ അത് പലതരത്തിലുള്ള ദോഷങ്ങളും നമുക്ക് വരുത്തി വയ്ക്കാം. ചൂലിന്റെ എണ്ണം മാത്രമല്ല ഇത് സൂക്ഷിക്കുന്ന ഭാഗവും പ്രത്യേകം ശ്രദ്ധിക്കണം. പ്രധാനമായും ഒരു വീടിന്റെ വടക്കു പടിഞ്ഞാറ് മൂലയാണ് ചൂൽ സൂക്ഷിക്കുന്നതിന് ഏറ്റവും ഉചിതമായിട്ടുള്ളത്. എന്നാൽ ഈ ഭാഗത്ത് ചൂല് എടുത്തു വയ്ക്കുന്ന സമയത്തും നാം ശ്രദ്ധിക്കണം.
ഒരിക്കലും ചൂൽ കുത്തി ചാരി വെക്കാൻ പാടുള്ളതല്ല, ചരിച്ച് നിലത്ത് ഇടുകയാണ് വേണ്ടത്. ചൂൽ കുത്തി ചാരി എടുത്തുവയ്ക്കുന്നത് വലിയ ദോഷങ്ങൾ ഉണ്ടാക്കുന്നതാണ്, ഇത് വീട്ടിൽ നെഗറ്റീവ് എനർജി വളർത്താൻ കാരണമാകും. ഒരു വീടിനകത്തുള്ള അഴുക്കും പൊടിപടലങ്ങളും അടിച്ചുവാരി പുറത്തേക്ക് കളയുന്ന വസ്തുവാണ് ചൂല്. അതുകൊണ്ടുതന്നെ ഇത് സൂക്ഷിക്കുന്ന രീതിയും വയ്ക്കുന്ന സ്ഥലവും എല്ലാം പ്രധാനപ്പെട്ടതാണ്.
നാം വീട്ടിൽ അടിച്ചുവാരുന്ന സമയത്ത് അഴുക്കും പൊലിപടലങ്ങളും ഒരിക്കലും ചൂലുകൊണ്ട് തന്നെ തൂത്തു പുറത്തേക്ക് ആക്കരുത്. ഇത് പുറമേ നിന്നും അകത്തേക്ക് അടിച്ചുവാരുന്ന രീതിയിൽ അടിച്ചു, കോരിയെടുത്ത് കൊണ്ട് കളയണം. അതുപോലെതന്നെയാണ് ഒരിക്കലും സന്ധ്യ സമയത്ത് ചൂലെടുത്ത് അടിച്ചുവാരാൻ പാടില്ല. 5 മണി സമയം വരെയാണ് അകമായാലും മുറ്റമായാലും അടിച്ചുവാരാനുള്ള സമയം. ആറുമണിയോട് ചേർന്ന് ഒരിക്കലും മുറ്റം, അകം എന്നിവ അടിച്ചുവാരാൻ പാടില്ല, ചൂലെടുത്ത് ഉപയോഗിക്കരുത്.