മുട്ടു വേദനയും നീരും കാരണം ബുദ്ധിമുട്ടുന്ന ആളുകളാണോ.

കാലിന് ഉണ്ടാകുന്ന വേദന നീര് എന്നിവയെല്ലാം നിസ്സാരമായി തള്ളിക്കളയരുത്. ഈ വേദന കാരണം കൊണ്ട് ഒരു അടിപൊലും നടക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയുമുണ്ട്. ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ആമവാതം, സന്ധിവാതം എന്നിവയെല്ലാമാണ്. ഈ വാതരോഗങ്ങളുടെ എല്ലാം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നത് രാവിലെ ഉണരുന്ന സമയത്താണ്. ഉണർന്ന് എഴുന്നേറ്റ് നടക്കാൻ സാധിക്കാതെ കൈവിരലുകളും കാൽവിരലുകളും ചുരുങ്ങിപ്പോകുന്ന അവസ്ഥ.

നിവർത്താനോ,മടക്കാനോ സാധിക്കാതെ വരിക, അതുപോലെ തന്നെ കാലിന്റെ മുട്ടുകൾക്കും ബലക്കുറവ് അനുഭവപ്പെടുക എന്നിവയെല്ലാം വാതരോഗത്തിന്റെ ഭാഗമായി ഉണ്ടാകാം. നമ്മുടെ ജീവിതശൈലിയിൽ വന്ന ചില പ്രശ്നങ്ങൾ കൊണ്ടു തന്നെയാണ് ഈ വാതരോഗങ്ങൾ എല്ലാം തന്നെ ഉണ്ടാകുന്നത്. അതുകൊണ്ട് ഈ രോഗങ്ങളെ ചെറുത്തുനിൽക്കുന്നതിനും ജീവിതശൈലി നീയന്ത്രിക്കുക തന്നെയാണ് ആവശ്യമായിട്ടുള്ളത്. പ്രധാനമായും നമ്മുടെ ഭക്ഷണക്രമീകരണത്തിൽ നല്ല മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. മലയാളികൾക്ക് എല്ലാം പ്രിയപ്പെട്ട ഭക്ഷണമാണ് ചോറ്, എന്നാൽ ഇതാണ് ഏറ്റവും വലിയ വില്ലനും.

   

ഇത് മനസ്സിലാക്കിയാൽ തന്നെ പാതി രോഗങ്ങളെ മാറ്റി നിർത്താം. ഭക്ഷണത്തിൽ നിന്നും പൂർണ്ണമായും അരിയാഹാരങ്ങൾ ഒഴിവാക്കാൻ സാധിച്ചാൽ വലിയ മാറ്റങ്ങൾ ശരീരത്തിൽ പ്രത്യക്ഷപ്പെടും. രണ്ട് എല്ലുകളെ തമ്മിൽ യോജിപ്പിക്കുന്ന കശേരുക്കൾക്കിടയിൽ ഉണ്ടാകുന്ന പ്രശ്നമാണ് വാതരോഗങ്ങൾക്ക് കാരണം. ബ്രോക്കോളി ഭക്ഷണത്തിൽ നല്ലപോലെ ഉൾപ്പെടുത്തിയാൽ നമ്മുടെ ആഹാരക്രമം ആരോഗ്യകരമായി മാറ്റാനാകും. വേദനകൾ ഉണ്ടാകുന്ന സമയത്ത് ഭക്ഷണത്തിൽ നല്ലപോലെ മുരിങ്ങയില ചേർക്കുകയും, മുരിങ്ങയുടെ ഇല അരച്ച് വേദനയുള്ള ഭാഗത്ത് പുരട്ടിവയ്ക്കുന്നതും ഗുണം ചെയ്യാറുണ്ട്. രാവിലെ സമയത്ത് നല്ല രീതിയിൽ തന്നെ വെയില് കൊള്ളാനും പരിശ്രമിക്കാം.

Leave a Reply

Your email address will not be published. Required fields are marked *