പല ആളുകൾക്കും ദാമ്പത്യജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളെയും നേരിടേണ്ടതായി വരാറുണ്ട്. എന്നാൽ ദാമ്പത്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ ശാരീരിക ബന്ധം എന്നത് പലപ്പോഴും ഒരു ശരിയായ രീതിയിൽ നടക്കാത്തത് കൊണ്ട്, ആ ദാമ്പത്യ ജീവിതം തന്നെ തകർന്നു പോകുന്ന അവസ്ഥയിലേക്ക് എത്തുന്നത് വളരെയധികം വേദനാജനകമാണ്. പലപ്പോഴും ആളുകൾ ഇതിന്റെ തീവ്രത മനസ്സിലാക്കാത്തതുകൊണ്ടും, തുറന്നു പറയാൻ മടിക്കുന്നതും കൊണ്ടാണ് ഇത് വലിയ പ്രശ്നങ്ങളിലേക്ക് എത്തിച്ചേരുന്നത്. തികച്ചും സ്വകാര്യമായ ഒരു കാര്യമാണ് എങ്കിൽ കൂടിയും ആ സ്വകാര്യതയിൽ വിള്ളലുകൾ ഉണ്ട് എങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ മുൻപിൽ എങ്കിലും ഇതിന് തുറന്നു പറയാൻ നിങ്ങൾ മനസ്സ് കാണിക്കണം.
ചില ആളുകൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ യഥാർത്ഥ കാരണം മനസ്സിലുള്ള ടെൻഷനും ആൻങ്സൈറ്റിയും കൊണ്ടാണ്. ഒരു ചെറു കൗൺസിലിങ്ങിലൂടെ പോലും മാറ്റിയെടുക്കാൻ കഴിയുന്ന ഈ പ്രശ്നത്തെ, മനസിൽ ഇട്ടു പെരുപ്പിച്ച് വലിയ ദുരന്തങ്ങളിൽ പോലും എത്തിച്ചേരുന്നതായി കാണാം. മിക്കവാറും സാഹചര്യങ്ങളിലും സ്ത്രീകൾക്കാണ് ഈ ലൈംഗികബന്ധത്തിന് ബുധിമുട്ട് ഉണ്ടാകാറുള്ളത്. ചില ആളുകൾക്കെങ്കിലും ഏതെങ്കിലും സാഹചര്യത്തിൽ ഉണ്ടായിട്ടുള്ള ലൈംഗിക ചൂഷണങ്ങൾ ആയിരിക്കാം ഇതിനു കാരണം.
ചുരുക്കം ചില ആളുകൾക്ക് വജൈനൽ ആയിട്ടുള്ള ചില പ്രശ്നങ്ങളും ഇതിനെ കാരണമാകാറുണ്ട്. ഈ പ്രശ്നങ്ങൾ എല്ലാം തന്നെ മാറ്റിയെടുക്കാൻ ഇന്ന് മാർഗ്ഗങ്ങളുണ്ട്. എന്നതുകൊണ്ട് തന്നെ മനസ്സ് തുറന്ന് ഇതിനെക്കുറിച്ച് ദമ്പതികൾ തമ്മിൽ സംസാരിക്കുകയാണ് ആദ്യം വേണ്ടത്. മാനസികമായ അടുപ്പമാണ് ഇതിന് ഏറ്റവും പ്രധാനമായും ആവശ്യമായിട്ടുള്ളത്. മനസ്സുകൾ തമ്മിൽ ഐക്യം ഉണ്ടാകുമ്പോൾ എല്ലാ കാര്യങ്ങളും ശരിയാകും എന്ന് കേട്ടിട്ടില്ലേ.