പ്രധാനമായും സ്ത്രീകളുടെ ആരോഗ്യത്തിന് ഏറ്റവും വലിയ ഒരു സംരക്ഷണമാണ് ഈസ്ട്രജൻ ഹോർമോൺ. 50 വയസ്സിനോട് അടുക്കുമ്പോൾ സ്ത്രീകൾക്ക് മേനോപോസ് സംഭവിക്കുന്നു. മാസംതോറും സ്ത്രീകൾക്ക് കണ്ടുവരുന്ന പീരീഡ്സ് നിന്ന് പോകുന്ന ഒരു അവസ്ഥയാണ് മെനോപോസ്. ഇവർക്കുള്ള ഈസ്ട്രജൻ ഹോർമോണിന്റെ ഉത്പാദനമാണ് ഈ സമയത്ത് ഇല്ലാതാകുന്നത്. അതുകൊണ്ടുതന്നെ പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളും ഇതിനോട് അനുബന്ധിച്ച് സ്ത്രീകളിൽ കാണുന്നു. ഏറ്റവും പ്രധാനമായും യൂട്രസ് സംബന്ധമായ രോഗാവസ്ഥകളാണ് ഈ സമയത്ത് കൂടുതലായും കാണുന്നത്.
ചില സ്ത്രീകൾക്ക് ഇതിനുശേഷം യൂട്രസ് എടുത്തു കളയേണ്ടതായും വരുന്നതായി കാണാറുണ്ട്. അതുകൊണ്ടുതന്നെ മെനോപോസിന് ശേഷം സ്ത്രീകൾ അവരുടെ ശരീരത്തെ കുറിച്ച് കൂടുതൽ ബോധ്യത്തോടെ കൂടി ആയിരിക്കണം. നല്ല ശാരീരിക ആരോഗ്യവ്യവസ്ഥകൾ നിലനിർത്താനും അതിനു വേണ്ടുന്ന വ്യായാമങ്ങളും ഭക്ഷണ ക്രമങ്ങളും ശീലമാക്കുകയും വേണം. ദിവസവും ഏറ്റവും കുറഞ്ഞത് അരമണിക്കൂർ എങ്കിലും ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യുക എന്നത് നിർബന്ധമാണ്. ഒപ്പം തന്നെ ഭക്ഷണക്രമീകരണവും ശ്രദ്ധിക്കാം. ഏത് ഭക്ഷണം കഴിക്കുമ്പോഴും ഒരു പ്ലേറ്റിംഗ് മെത്തേഡ് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
കഴിക്കാൻ എടുക്കുന്ന പാത്രത്തിന്റെ നാലിൽ ഒന്ന് മാത്രമായി കാർബോഹൈഡ്രേറ്റിന് ഒതുക്കാം. ബാക്കി ഭാഗം ഇലക്കറികളും പച്ചക്കറികളും സാലഡുകളും വച്ച് നിറയ്ക്കാം. സ്വന്തം ആരോഗ്യത്തെയും ശരീരത്തെയും കുറിച്ച് ശ്രദ്ധ പുലർത്താൻ ശ്രമിക്കാം. കുടുംബത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്ന ആളുകളാണ് സ്ത്രീകൾ. ആരോഗ്യമുള്ള സമയത്ത് ഇങ്ങനെ ചെയ്യുന്നത് തെറ്റല്ല. എന്നാൽ ആരോഗ്യം ക്ഷയിക്കുമ്പോൾ അതിനനുസരിച്ച് ശാരീരിക ക്രമങ്ങളും മാറ്റം വരുത്താം.