തവള കാണിക്കുന്ന ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്.

ലക്ഷണശാസ്ത്രപ്രകാരം തവള ഒരു നല്ല സൂചനയായാണ് കരുതപ്പെടുന്നത്. എന്നാൽ അതേസമയം വൃത്തിഹീനമായ ഒരു സാഹചര്യത്തിൽ വീടിനു ചുറ്റുപാടുമായി തവളയെ കാണുന്നത് ദോഷവും ചെയ്യുന്നു. വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള അപകടമോ, ദുഃഖ വാർത്തകളും സംഭവിക്കാൻ പോകുന്നു എന്നതിന്റെ മുൻ സൂചനയാണ് വീടിനു ചുറ്റുമായി തവളയെ കാണുന്നത്. അതേസമയം വീടിനകത്തേക്ക് തവള പ്രവേശിക്കുന്നത് ഐശ്വര്യം നൽകുന്ന ഒരു കാര്യമാണ്.

ലക്ഷ്മി ദേവിയുടെ സാന്നിധ്യമാണ് തവള അകത്ത് പ്രവേശിക്കുന്നതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. അതേസമയം വീടിലെ അടുക്കളയിലേക്ക് ആണ് ഒരു തവള പ്രവേശിക്കുന്നത് എന്നുണ്ടെങ്കിൽ, ആ വീട്ടിലുള്ള വിവാഹ പ്രായമായ ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും വിവാഹം നടക്കാൻ സമയമായി എന്നതിന്റെ സൂചനയായി കണക്കാക്കാം. വീടിനകത്തു കയറി തവള ശബ്ദം ഉണ്ടാക്കുകയാണ് എങ്കിൽ വീട്ടിലേക്ക് ഏതോ മംഗള കർമ്മം നടക്കാൻ പോകുന്നു, നല്ല വാർത്ത കേൾക്കാൻ പോകുന്നു എന്നതിന്റെ സൂചനയായി കണക്കാക്കാം.

   

അതേസമയം ഏതെങ്കിലും സ്ഥലത്തേക്ക് പോകാനായി പുറത്തിറങ്ങുന്ന സമയത്ത് ദേഹത്തേക്ക് തവള ചാടിക്കയറുകയാണ് എങ്കിൽ ഇത് ഒരു സൂചനയാണ്. ഏതെങ്കിലും അപകടമോ, മരണമോ പോലും സംഭവിക്കാൻ പോകുന്നു എന്ന് തന്നെ സൂചനയായി തവള ദേഹത്തേക്ക് ചാടിക്കയറുന്നത് കണക്കാക്കാം. അറിയാതെ പോലും തവളയെ ചവിട്ടുന്നത് ആ വ്യക്തിക്ക് ദോഷം വരുത്തി വയ്ക്കാൻ കാരണമാകുന്നു. എങ്ങനെ സംഭവിക്കുകയാണെങ്കിൽ അടുത്തുള്ള ശിവക്ഷേത്രത്തിൽ ചെന്ന് മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുന്നത് നന്നായിരിക്കും. ഇത്തരത്തിൽ തവള ഒരു നിസ്സാരക്കാരനല്ല. വലിയ സൂചനകൾ നമുക്ക് നൽകുന്ന ഒരു ദൂത് ആയി തവളയെ കണക്കാക്കാം.

Leave a Reply

Your email address will not be published. Required fields are marked *