നിങ്ങളുടെ ശരീരത്തിൽ യൂറിക്കാസിഡ് പുറത്തു പോകാതെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടോ.

യൂറിക്കാസിഡ് എന്നത് ഒരു മനുഷ്യ ശരീരത്തിന് ആവശ്യമായിട്ടുള്ള ഒരു ഘടകം തന്നെയാണ്. എന്നാൽ ഇത് അളവിൽ കൂടുതലായി ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഏറ്റവും പ്രധാനമായും കാലിന്റെ തള്ളവിരലിന് അനുഭവപ്പെടുന്ന വേദനയും, ഉപ്പുറ്റി വേദനയും ആണ് യൂറിക്കാസിന് ബുദ്ധിമുട്ടായി ആദ്യ പ്രത്യക്ഷപ്പെടുന്നത്. ചില ആളുകൾക്ക് കിഡ്നിയുടെ ഭാഗത്തായും വേദന അനുഭവപ്പെടാറുണ്ട്. ഇത്തരത്തിൽ വേദനകൾ അനുഭവപ്പെടുമ്പോൾ യൂറിക്കാസിഡ് ടെസ്റ്റ് ചെയ്തു നോക്കുന്നത് വളരെ നന്നായിരിക്കും. സ്ത്രീകൾക്ക് 3.2 മുതൽ 5.2 വരെയാണ് യൂറിക് ആസിഡ് നോർമൽ അളവ്.

എന്നാൽ പുരുഷന്മാർക്ക് നാലു മുതൽ 6 വരെയാണ് നോർമൽ ലെവൽ. ഇതിനും അധികമായി വരുന്ന സമയത്ത് ആണ് ഇത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത്. പ്രധാനമായും നാം കഴിക്കുന്ന ഭക്ഷണത്തിലെ പ്യൂരിൻ അടങ്ങിയ പ്രോട്ടീനുകൾ ആണ് പ്രശ്നക്കാരൻ ആയി പ്രവർത്തിക്കുന്നത്. ചുവന്ന മാംസം, കോളിഫ്ലവർ, വഴുതന, പയർ വർഗ്ഗങ്ങൾ, എന്നിവയിൽ എല്ലാം പ്യൂരിന്റെ അംശം വളരെ കൂടുതലാണ്. ചാള, അയില എന്നീ മത്സ്യങ്ങളിലും പ്യൂരിൻ കൂടുതലാണ്.

   

അതുകൊണ്ടു തന്നെ ഈ ഭക്ഷണങ്ങൾ തിരിച്ചറിഞ്ഞ് പൂർണമായും ഒഴിവാക്കാം. ഭക്ഷണത്തിൽ നല്ലപോലെ പ്രൊ ബയോട്ടിക്കുകൾ ഉൾപ്പെടുത്തുന്നത് ഏതൊരു രോഗത്തെയും ചെറുക്കാൻ, നല്ല ബാക്ടീരിയകൾ ശരീരത്തിൽ ഉണ്ടാകുന്നതിനും സഹായിക്കുന്നു. പ്രധാനമായും തൈരിലാണ് പ്രോബയോട്ടിക്ക് അധികമായി അടങ്ങിയിരിക്കുന്നത്. ഒമേഗ ത്രീ ഫാറ്റി ആസിഡിനായി വാൾനട്ട് കഴിക്കുന്നത് വളരെ ഉത്തമമാണ്. ചിക്കൻ, മുട്ട എന്നിവയെല്ലാം കഴിക്കുന്നതുകൊണ്ട് തെറ്റില്ല. ദിവസവും നല്ല രീതിയിൽ തന്നെ വ്യായാമങ്ങളും ചെയ്യേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *