ഒരു മനുഷ്യന്റെ കഴുത്തിനോട് ചേർന്ന് കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡ് ഗ്രന്ഥിക്ക് ഒരു ബട്ടർഫ്ലൈയുടെ ആകൃതിയാണ് ഉള്ളത്. ഗ്രന്ഥിക്ക് അധികം തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത്, തൈറോയ്ഡ് ഹോർമോണിലും വ്യതിയാനം സംഭവിക്കും. തൈറോയ്ഡ് ഹോർമോണിന്റെ പ്രവർത്തനം കുറയുമ്പോൾ ശരീരം തടിച്ചു വരുന്നതായി കാണാം. തൈറോയ്ഡ് ഹോർമോൺ കൂടുന്ന സമയത്ത് ശരീരം മെലിയാൻ കാരണമാവുകയും ചെയ്യുന്നു.
ഇത്തരത്തിൽ തൈറോയ്ഡ് ശരീരത്തിലെ പല ഭാഗത്തേയും നിയന്ത്രിക്കുന്നതിന് സഹായകമാകാറുണ്ട്. ഹൈപ്പോതൈറോയിഡിസം, ഹൈപ്പർ തൈറോയിഡിസം എന്നിങ്ങനെ രണ്ട് രീതിയിലാണ് തൈറോയ്ഡിന്റെ പ്രവർത്തനങ്ങളെ വ്യത്യാസപ്പെടുത്തിയിരിക്കുന്നത്. അമിതമായി ക്ഷീണം തളർച്ച എന്നിവയെല്ലാം നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് തൈറോയ്ഡ് പ്രശ്നം കൊണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ശരീരത്തിന് പെട്ടെന്ന് അമിതമായി വണ്ണം വയ്ക്കുന്ന ഒരു പ്രക്രിയയോ, അല്ലെങ്കിൽ പെട്ടെന്ന് മെലിയുന്ന ഒരു അവസ്ഥയോ കാണുകയാണ് എന്നുണ്ടെങ്കിൽ തൈറോയ്ഡ് ഹോർമോണിന്റെ പ്രശ്നമാണോ എന്ന് സംശയിക്കാവുന്നതാണ്.
അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ ഇതിനെ കാര്യമായി തന്നെ പരിഗണിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാം. ഗോതമ്പ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ വർധിപ്പിക്കാൻ ഇടയാക്കുന്നു. അതുകൊണ്ടുതന്നെ തൈറോയ്ഡിനെ നെഗറ്റീവായി ബാധിക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങളും, ജീവിതശൈലിയും നമുക്ക് മാറ്റിയെടുക്കാം.
ദിവസവും നല്ല രീതിയിലുള്ള വ്യായാമങ്ങളും തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളെ ഒഴിവാക്കാൻ സഹായിക്കുന്നു. ബ്രോക്കോളി, കാബേജ്, കോളിഫ്ലവർ എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ ഇതിന്റെ തീവ്രത വർദ്ധിപ്പിക്കും എന്നതുകൊണ്ട് ഇവ ഒഴിവാക്കുകയാണ് ഉത്തമം. ധാരാളമായി ജലാംശം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും വെള്ളം കുടിക്കുന്നതും ഇതിന് അനുയോജ്യമാണ്.