പ്രമേഹം എന്ന രോഗം നമുക്ക് ശരീരത്തിൽ വന്നു പിടിപെട്ടാൽ പിന്നെ പല കാര്യങ്ങളും നമുക്ക് ഒഴിവാക്കേണ്ടതായി വരും. പുതിയ പലകാര്യങ്ങളും ജീവിതത്തിലേക്ക്, ഭക്ഷണത്തിലേക്ക് കൊണ്ടു വരേണ്ടതായും വരും. ഇത്തരത്തിൽ പ്രമേഹം നമ്മുടെ ജീവിതശൈലിയെ തന്നെ മാറ്റിമറിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തിക്കുന്നു. യഥാർത്ഥത്തിൽ ഇത്തരത്തിൽ ആരോഗ്യകരമല്ലാത്ത ഒരു ജീവിതശൈലി പാലിച്ചത് കൊണ്ട് തന്നെയാണ് നമുക്ക് പ്രമേഹം എന്ന ജീവിതശൈലി രോഗം വന്ന് പിടിപ്പെട്ട തിന്റെ കാരണവും. അതുകൊണ്ടുതന്നെ പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് നല്ല ഒരു ആരോഗ്യകരമായ ജീവിതശൈലി മുൻപോട്ട് പാലിക്കേണ്ടതുണ്ട്.
ഭക്ഷണം ആണെങ്കിലും കഴിക്കുന്ന ഭക്ഷണത്തിലെ മധുരം അടങ്ങിയ പദാർത്ഥങ്ങൾ ഒഴിവാക്കി, കൂടുതൽ ആരോഗ്യകരമായി ഈ ഭക്ഷണത്തെ മാറ്റി കഴിക്കാൻ ശ്രമിക്കുക. മധുരം മാത്രമല്ല പ്രമേഹം ഉണ്ടാക്കുന്നത്, എണ്ണ അടങ്ങിയ ഭക്ഷണങ്ങളും, അന്നജം അടങ്ങിയ ഭക്ഷണങ്ങളും, ഗ്ലൂട്ടന്റെ അംശവും പ്രമേഹത്തിന് കാരണമാകുന്നു. ചോറ് ഒഴിവാക്കി പകരം ചപ്പാത്തി കഴിക്കുക എന്നത് നല്ല ഒരു ശീലമല്ല. കാരണം ചോറിലും ചപ്പാത്തിയിലും അടങ്ങിയിരിക്കുന്നത് ഒരേ അളവ് തന്നെ കാർബോഹൈഡ്രേറ്റ് ആണ്.
ഇവ രണ്ടും ഒരുപോലെ ഒഴിവാക്കാം. പകരം പച്ചക്കറി പാതി വേവിച് സാലഡ് ആക്കി കഴിക്കുന്നതാണ് കൂടുതൽ ഉചിതം. രാത്രിയിലെ ഭക്ഷണം ഒഴിവാക്കി ഇതിനു പകരമായി ഒരു സ്പാനിഷ് ഓംലെറ്റ് കഴിക്കുന്നത് പ്രമേഹം മാത്രമല്ല മറ്റ് പല രോഗങ്ങളെയും നിയന്ത്രിക്കാൻ സഹായിക്കുന്നു. എന്നാൽ പ്രമേഹം എന്ന രോഗത്തെ നിയന്ത്രിക്കുന്നത് മൂലം ശരീരത്തിലെ പല രോഗങ്ങൾക്കും ഒരു ശമനം വരുന്നതും നമുക്ക് കാണാനാകും.