ഒരു വീട്ടിലെ എല്ലാ പ്രവർത്തികളെക്കാളും ആദ്യമായി ആരംഭിക്കുന്ന പ്രവർത്തി എന്നത് അടുക്കളയിൽനിന്നും തന്നെയാണ്. അതുകൊണ്ടുതന്നെ അടുക്കളയിൽ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കാം. അടുക്കള എന്നതാണ് ഒരു വീടിന്റെ ഏറ്റവും ഐശ്വര്യം പ്രധാനം ചെയ്യുന്ന ഭാഗം. വീട്ടിലെ സ്ത്രീകൾ ഉണർന്ന് ആദ്യമായി അടുക്കളയിൽ ചെല്ലുന്ന സമയത്ത് അവിടെ നിന്നും ലഭിക്കുന്ന ഒരു പോസിറ്റീവ് എനർജി ഉണ്ട് ഇതാണ് അന്നത്തെ ദിവസം ആ കുടുംബത്തിന് എനർജി നൽകുന്നത്.
ഇത്തരത്തിൽ രാവിലെ അടുക്കളയിൽ ചെല്ലുന്ന സമയത്ത് പോസിറ്റീവ് എനർജി ലഭിക്കണമെങ്കിൽ അവിടെ ഉണ്ടാകേണ്ടതും ഉണ്ടാകാൻ പാടില്ലാത്തതുമായ ചില കാഴ്ചകൾ ഉണ്ട്. ഈ കാഴ്ചകൾ ഏതൊക്കെയാണ് എന്തിനെക്കുറിച്ച് നമുക്ക് ബോധ്യമുണ്ട് എങ്കിൽ നമ്മുടെ ഓരോ ദിവസവും ഐശ്വര്യപൂർണ്ണമായിരിക്കും. പ്രധാനമായും രാവിലെ ഉണർന്ന് ആദ്യമായി അടുക്കളയിൽ ചെന്ന് കയറുമ്പോൾ, തിളച്ചു കിടക്കുന്ന വെള്ളമാണ് കാണുന്നത് എന്നുണ്ടെങ്കിൽ അത് ഏറ്റവും നല്ല ലക്ഷണമാണ്.
രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപായി അടുപ്പത്ത് വെള്ളം തിളപ്പിച്ച് വെച്ച ശേഷം മാത്രം പോവുക. ഭക്ഷണം കഴിച്ച് അഴുക്കുപുരണ്ട പാത്രങ്ങൾ കഴുകി വൃത്തിയാക്കി വെച്ച ശേഷം മാത്രം കിടന്നുറങ്ങുക. ഈ അഴുക്കു പാത്രങ്ങൾ രാവിലെ ഉണർന്ന് കണി കാണുന്നത് വളരെ ദോഷമാണ്. ഒരു അടുക്കളയിൽ ഒന്നോ രണ്ടോ കത്തികൾ മാത്രം സൂക്ഷിക്കുക, അതിൽ കൂടുതൽ സൂക്ഷിക്കുന്നത് ദോഷമാണ്. അടുക്കളയിലെ പൈപ്പിൽ നിന്നും വെള്ളം ഇറ്റിറ്റ് വീഴുന്നത് കണ്ടു കൊണ്ടാണ് ദിവസം തുടങ്ങുന്നത് എങ്കിൽ, അന്നത്തെ ദിവസം പൂർണ്ണമായും നെഗറ്റീവ് എനർജി ആയിരിക്കും നമുക്ക് ഉണ്ടായിരിക്കുക.