മലാശയ ക്യാൻസറിനെ ശരീരം കാണിച്ചു തരുന്ന നാല് പ്രധാന ലക്ഷണങ്ങൾ.

ക്യാൻസർ എന്ന രോഗത്തിന്റെ ഭീകരതയെ കുറിച്ച് ഭയക്കുന്ന ആളുകളാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. എന്നാൽ ഇന്ന് പുതിയതും, കൂടുതൽ ഗുണകരവുമായ ചികിത്സാരീതികൾ ക്യാൻസറിന് വേണ്ടിയും നിലവിൽ വന്നിട്ടുണ്ട്. എന്നാൽ പ്രധാനമായും ഇതിനെ ആരംഭഘട്ടത്തിലെ തിരിച്ചറിയുക എന്നത് ഈ രോഗത്തിന്റെ തീവ്രത കുറയ്ക്കാനും ഇത് മറ്റു ഭാഗങ്ങളിലേക്ക് കൂടുതൽ പരക്കാതിരിക്കാനും സഹായകമാകുന്നു.

ക്യാൻസർ എന്ന രോഗം ശരീരത്തിന്റെ ഏതെങ്കിലും ചെറിയ ഒരു ഭാഗത്തിൽ വന്നു ചേർന്നാൽ, പിന്നീട് അത് പടർന്നുപിടിച്ച് ശരീരത്തിന്റെ എല്ലാ അവയവങ്ങളെയും കാർന്നുതിന്നുന്ന അവസ്ഥയിലേക്ക് എത്തിച്ചേരാറുണ്ട്. ഇത്തരത്തിൽ ശരീരത്തിന്റെ എല്ലാ അവസ്ഥകളെയും താളം തെറ്റിക്കാൻ ശേഷിയുള്ള ഒരു ക്യാൻസറാണ് മലാശയ കാൻസർ. മലാശയ ക്യാൻസറിന്റെ ഭാഗമായി ആളുകൾക്ക് മലബന്ധം വയറിളക്കം എന്നിവ മാറിമാറി ഉണ്ടാക്കാം.

   

മാത്രമല്ല മലത്തിലൂടെ രക്തം പോകുന്ന അവസ്ഥയും ഇതിനോടനുബന്ധിച്ച് കാണാറുണ്ട്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ ഇത് മൂലക്കുരു എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യങ്ങളും വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ ഇത് എന്തുകൊണ്ടാണ് ഉണ്ടായത് എന്നതിനെക്കുറിച്ച് ഒരു രോഗ നിർണയം നടത്തുന്നത് കൂടുതൽ ഉചിദമായിരിക്കും. ചില ആളുകളിൽ വയറിൽ ഉണ്ടാകുന്ന തടിപ്പ്.

വയർ കല്ലിച്ച അവസ്ഥ, മുഴ എന്നിവയെല്ലാം മലാശയ ക്യാൻസറിന്റെ ഭാഗമായി കാണാം. ഈ ചെറിയ ലക്ഷണങ്ങൾ പോലും അവഗണിക്കാതെ കാര്യമായി തന്നെ ഇതിനെ പരിഗണിച്ച് രോഗാവസ്ഥ നിർണയിച്ച ഇത് മലാശയ ക്യാൻസറാണ് എന്ന് തിരിച്ചറിഞ്ഞാൽ, ഇതിനു വേണ്ടുന്ന എല്ലാതരം ചികിത്സകളും നൽകിക്കൊണ്ട് തന്നെ ഇതിനെ ഭേദമാക്കാം.

Leave a Reply

Your email address will not be published. Required fields are marked *