നിങ്ങളുടെ ശരീരത്തിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുന്നുണ്ടോ.

രാവിലെ എഴുന്നേൽക്കുന്ന സമയത്ത് ശരീരത്തിന് ആരോഗ്യക്കുറവ് ക്ഷീണം തളർച്ച എന്നിവയെല്ലാം അനുഭവപ്പെടുന്നുണ്ടോ. ഇത് പല രോഗങ്ങളുടെ ഭാഗമായും ഉണ്ടാകാം. എന്നാൽ ശരീരത്തിലെ രക്തക്കുറവ്, വിളർച്ച എന്നിവ ഉണ്ടാകുമ്പോൾ ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകുന്നത് സർവ്വസാധാരണമാണ്. പ്രധാനമായും ക്ഷീണമാണ് രക്തക്കുറവിനെ പ്രകടമാകുന്ന ലക്ഷണം. മറ്റ് പല രോഗങ്ങളുടെ ഭാഗമായും ഇത്തരത്തിൽ രക്തം ശരീരത്തിൽ നിന്നും പോകുക വഴി രക്തം കുറവ് ഉണ്ടാകാം. മൂലക്കുരുവിന്റെ ഭാഗമായും രക്തം മലത്തിലൂടെ പോകാം. പ്രസവാനന്തരമായും ഇത്തരത്തിൽ രക്തം വാർന്നുപോകുന്ന അവസ്ഥ ഉണ്ടാകാം.

അതുപോലെ തന്നെ പീരീഡ്സിന്റെ ഭാഗമായി സ്ത്രീകൾക്ക് അമിതമായി രക്തം പോകുന്ന സാഹചര്യങ്ങളിൽ ഇത്തരത്തിൽ ക്ഷീണം അനുഭവപ്പെടാം. ഇത്തരത്തിൽ രക്തം പോവുക വഴി ക്ഷീണം, തളർച്ച എന്നിവയും ഇതോടൊപ്പം തന്നെ ശരീരം പൂർണ്ണമായും തളർച്ചയുടെ അവസ്ഥയിലേക്ക് പോകുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ചില ആളുകൾക്കെങ്കിലും കാലുകളിൽ നീര് ഉണ്ടാവുന്നതും ഈ രക്തക്കുറവിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്.

   

അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള ഒരു ആവസ്ഥ നിങ്ങൾക്കുണ്ടാവുകയാണ് എന്നുണ്ടെങ്കിൽ, ഇതിനെ പ്രതിരോധിക്കുന്നതിനായി മരുന്നുകൾ മാത്രമല്ല, ഒപ്പം തന്നെ നല്ല രീതിയിൽ തന്നെ കാൽസ്യം, ഫോളിക് ആസിഡ് എന്നിവയെല്ലാം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും ശീലമാക്കണം. ഇതിനായി മാതളനാരങ്ങ, ബീറ്റ്റൂട്ട് എന്നിവ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ധാരാളമായി വെള്ളം കുടിക്കുക എന്നതും ഈ സാഹചര്യങ്ങളിൽ അത്യാവശ്യമാണ്. ഈ സമയങ്ങളിൽ ശരീരത്തിന് അമിതമായി എനർജി നഷ്ടപ്പെടുന്ന രീതിയിലുള്ള വ്യായാമങ്ങളും ശാരീരിക അധ്വാനങ്ങളും ഒഴിവാക്കണം. രക്തക്കുറവ് കൊണ്ട് വിളർച്ച ഉണ്ടാക്കുന്ന ആളുകൾ ശരീരത്തിന് നല്ലപോലെ റസ്റ്റ് കൊടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *