ശരീരത്തിന്റെ പലഭാഗങ്ങളിലും മറുക് ഉണ്ടോ, എങ്കിൽ ഇത് നൽകുന്ന സൂചനകൾ.

ഒരു മനുഷ്യ ശരീരത്തിലെ കറുത്ത നിറത്തിലും, ചുവന്ന തേൻ നിറത്തിലും മറുകുകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഈ മറുകുകൾ ഒരു സൂചനയാണ് നമുക്ക് നൽകുന്നത്. നമ്മുടെ ജീവിതം എങ്ങനെയാണെന്ന്, ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടോ തളർച്ചകൾ ആണോ എന്നുമെല്ലാം ഈ മറുകിലൂടെ തന്നെ മനസ്സിലാക്കാനാകും. ഇത്തരത്തിൽ മറുക് ശരീരത്തിന്റെ ഏത് ഭാഗത്താണ് പ്രത്യക്ഷപ്പെടുന്നത് ഇത് നമുക്ക് സൂചനകൾ നൽകുന്നു. ഒരു വ്യക്തിയുടെ താടിയിൽ കാണുന്ന മറുക്, സ്ത്രീകൾക്ക് ഇത് ദോഷ സൂചനയാണ്, എങ്കിൽ പുരുഷന്മാർക്ക് ഇത് മുൻകോപികൾ ആയിട്ടുള്ള സ്വഭാവം പ്രത്യക്ഷപ്പെടുകയും എന്നാൽ ഇതുകൊണ്ട് മറ്റു ദോഷങ്ങൾ ഒന്നും ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു.

ഇതേ മറുക് തന്നെ ചുണ്ടുകൾക്ക് മുകളിലായി കാണപ്പെടുന്നു എങ്കിൽ, ഇത് വളരെ നല്ല ശുഭ സൂചനയാണ് നൽകുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ജീവിത വിജയത്തിനുള്ള സാധ്യതയും, ഐശ്വര്യത്തിന്റെ ലക്ഷണവുമായി കരുതപ്പെടുന്നു. ചിലർക്കെങ്കിലും ഇത് കാൽപാദത്തിനടിയിലായി കാണപ്പെടാറുണ്ട് ഇത് പുരുഷനും സ്ത്രീക്കുംവ്യത്യസ്തമായ ലക്ഷണങ്ങളാണ് കാണിക്കുന്നത്.

   

സ്ത്രീയ്ക്ക് കാലുകൾക്ക് അടിയിലോ കണാങ്കലിലോ ഇതരത്തിൽ മറുകുകൾ ഉണ്ടാകുന്നത് ദാരിദ്ര്യത്തിന്റെയും ദോഷങ്ങളുടെയും സൂചനയായും, പുരുഷന് ഏത് ഐശ്വര്യത്തിനും ജീവിത വിജയത്തിന്റെയും ലക്ഷണമായും കണക്കാക്കുന്നു. നെറ്റിയുടെ മധ്യഭാഗത്തായി ഇത്തരത്തിൽ മറുക് ഉണ്ടാകുന്നത് അശുഭ ലക്ഷണമായി കണക്കാക്കുന്നു.

മദ്യഭാഗത്ത് മാത്രമല്ല നെറ്റിയുടെ ഇരുവശങ്ങളിലായും ഇത്തരത്തിൽ കറുത്ത നിറത്തിലുള്ള മറുക് ഉണ്ടാകുന്നത് ദോഷമായി തന്നെയാണ് കരുതപ്പെടുന്നത്. ഇത് സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധകമാണ്. വയറിലാണ് ഇത്തരത്തിൽ മറുക് ഉണ്ടാകുന്നത് എങ്കിൽ ഇത് നല്ല ശുഭ സൂചനയാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *