പലപ്പോഴും നമ്മുടെ സുന്ദരമായ മുഖത്ത് കവിൾത്തടത്തിലും, മൂക്കിനു മുകളിലുമായി കറുത്ത നിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നതായി കാണാറുണ്ട്. യഥാർത്ഥത്തിൽ ഈ പാടുകൾ ഉണ്ടാകുന്നത് നമ്മുടെ ശരീരത്തിലെ മെലാനിൻ എന്ന ഘടകം അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നത് കൊണ്ടാണ്. ശരീരത്തിന് കറുപ്പ് നിറം ഉണ്ടാക്കുന്ന ഒരു ഘടകമാണ്. കറുത്ത നിറമുള്ള ആളുകളിൽ ഇത് അമിതമായി കാനിന്നു. സൂര്യനിൽ നിന്നും പ്രൊട്ടക്ഷൻ ലഭിക്കുന്നതിന് ശരീരം തന്നെ ഉല്പാദിപ്പിക്കുന്ന ഒരു ഘടകമാണ് ഇത്. പ്രധാനമായും വെളുത്ത നിറത്തിലുള്ള സ്കിൻ ഉള്ള ആളുകൾക്ക് ഇത് ശരീരത്തിൽ കുറവായിരിക്കും.
എന്നാൽ അമിതമായി സൂര്യപ്രകാശം കൊള്ളുന്നത് മൂലം ഇത് ഉൽപ്പാദിപ്പിക്കപ്പെടാനുള്ള സാധ്യത വർദ്ധിക്കുന്നു. അതിനോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ ഹോർമോണുകളുടെ അളവ് പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങൾ ഇത്തരത്തിലുള്ള മെലാസ്മ പ്രത്യക്ഷപ്പെടാൻ കാരണമാകുന്നു. ഏറ്റവും പ്രധാനമായും പ്രസവത്തോടനുബന്ധിച്ച് സ്ത്രീകളിൽ ഇത് പ്രത്യക്ഷപ്പെടുന്നതായി കാണാറുണ്ട്. എന്നാൽ പ്രസവശേഷം ഇത് അപ്രത്യക്ഷമാവുകയും ചെയ്യുന്നു.രണ്ടോ മൂന്നോ പ്രസവത്തിനു ശേഷമാണ് ഇതുണ്ടാകുന്നത് എന്നുണ്ടെങ്കിൽ പിന്നീട് അപ്രത്യക്ഷമാവുക എന്നതും അസാധ്യമായിരിക്കും.
പിസിഒഡി പ്രശ്നമുള്ള ആളുകൾക്ക് ശരീരത്തിലെ ഹോർമോണിന്റെ അളവിൽ വളരെ വലിയ വ്യതിയാനങ്ങൾ ഉണ്ടാകാം. ഇത് ഈ മെലാസ്മ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. തൈറോയ്ഡ് പ്രശ്നങ്ങളും ഇതിന്റെ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. ഇത് ഒരു ജീവിതശൈലി രോഗമാണ് എന്നതുകൊണ്ട് തന്നെ, നമ്മുടെ ജീവിതശൈലിയെ നിയന്ത്രിക്കുകയാണ് ഇതിനെ ശരീരത്തിൽ നിന്നും ഇല്ലാതാക്കാൻ ചെയ്യേണ്ടത്. പ്രധാനമായും സൂര്യപ്രകാശം അമിതമായി ഏൽക്കുന്ന ആളുകളാണ് എങ്കിൽ ഇതിന് ഒരു അറുതി വരുത്തേണ്ടതാണ്. സൂര്യനിൽ നിന്നും വേണ്ട പ്രൊട്ടക്ഷനുകൾ സ്വീകരിക്കണം.