തൈറോയ്ഡ് പ്രശ്നങ്ങൾ ഒരു വ്യക്തിക്ക് രണ്ടു തരത്തിലാണ് വരാനുള്ള സാധ്യതകൾ ഉള്ളത്. ഒന്ന് ഹൈപ്പോതൈറോ രണ്ട് ഹൈപ്പർ തൈറോയിസം. ഇവയിൽ നിങ്ങൾക്ക് ഏതുതരത്തിലുള്ള തൈറോയ്ഡ് ആണ് വന്നത് എങ്കിൽ കൂടിയും രണ്ട് തൈറോയ്ഡിനും ചെയ്യാവുന്ന ചില യോഗമുറകൾ ഉണ്ട്. എന്നാൽ യോഗയെക്കാൾ ഉപരിയായി നമ്മുടെ ഭക്ഷണക്രമമാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ക്യാബേജ്, ബ്രോക്കോളി, കോളിഫ്ലവർ എന്നിങ്ങനെയുള്ളവ ഭക്ഷണത്തിൽ നിന്നും പൂർണ്ണമായും ഉപേക്ഷിക്കാൻ സാധിക്കുകയാണെങ്കിൽ അത് നല്ല ഫലം നൽകുന്നു.
ഇതിനോടൊപ്പം തന്നെ ദിവസവും നല്ല രീതിയിൽ തന്നെ വ്യായാമം ചെയ്ത് ശരീരത്തിലെ ഹോർമോണുകളെ നല്ല പൊസിഷനിലേക്ക് വരുത്താൻ ശ്രമിക്കാം. യോഗയുടെ കാര്യത്തിലാണ് എന്നുണ്ടെങ്കിൽ കഴുത്തിന് നല്ലപോലെ സ്ട്രെച്ച് വരുന്ന രീതിയിലുള്ള യോഗ ചെയ്യുന്നത് ഹൈപ്പോ തൈറോയിഡിസത്തിനും ഹൈപ്പർ തൈറോയ്സിന് ഒരുപോലെ ഫലം നൽകുന്നു. പ്രധാനമായും സ്വസ്ഥമായി ഇരുന്നുകൊണ്ട് കഴുത്തിന് രണ്ടു ഭാഗങ്ങളിലേക്കും നല്ലപോലെ സ്ട്രെച്ച് ചെയ്തുകൊടുക്കാം.
ശേഷം മുന്നിലേക്കും പുറകിലേക്കും സ്ട്രെച്ച് ചെയ്യാം. സർവാസനത്തിൽ ആയിക്കൊണ്ട് കഴുത്ത് നെഞ്ചിലേക്ക് നല്ലപോലെ അമരുന്ന രീതിയിലുള്ള വ്യായാമവും ചെയ്യാം. ശവാസനത്തിൽ കിടന്നുകൊണ്ട് കഴുത്തിന് തറയിൽ നല്ലപോലെ അമർത്തി നടു മുകളിലേക്ക് ഉയർത്തുന്ന രീതിയിലും ചെയ്യാം.
ഏത് മുറ ചെയ്യുകയാണ് എങ്കിലും കഴുത്തിലേക്ക് നല്ലപോലെ സ്ട്രെച്ച് വരുന്ന രീതിയിൽ ആയിരിക്കണം എന്നതാണ് പ്രധാനം. ഇത്തരത്തിൽ ഓരോ മുറയും വളരെ ശ്രദ്ധിച്ച് ചെയ്യുകയാണ് എന്നുണ്ടെങ്കിൽ ഇതിന് നല്ല റിസൾട്ട് കിട്ടുന്നു. പ്രധാനമായും നിങ്ങളുടെ ജീവിതശൈലിയെ വളരെയധികം ഹെൽത്തിയായി ചിട്ടപ്പെടുത്തുക. ഇതാണ് ഏറ്റവും നല്ല ഒരു മാർഗമായി സ്വീകരിക്കാവുന്നത്.