എത്ര വെളുത്ത മുടിയും ഇനി കറുക്കും ഈ ഇലയും എണ്ണയും ഉപയോഗിച്ചാൽ.

അകാലനര എന്നത് ഇപ്പോൾ ചെറിയ കുട്ടികൾക്ക് പോലും കാണുന്ന അവസ്ഥയിലേക്ക് നമ്മുടെ ജീവിതശൈലി മോശമായി കഴിഞ്ഞു എന്ന് നാം മനസ്സിലാക്കണം. പലപ്പോഴും ഈ അകാലനരയ്ക്ക് കാരണമാകുന്നത് നമ്മുടെ ശരീരത്തിലെ പല വിറ്റാമിനുകളുടെ കുറവുകൊണ്ടും ആണ്. വിറ്റാമിനുകൾ മാത്രമല്ല തൈറോയ്ഡ് പ്രശ്നങ്ങളും അകാലനര പെട്ടെന്ന് ഉണ്ടാക്കാൻ ഇടയാക്കാറുണ്ട്. നമ്മുടെ ശരീരത്തിലെ ഹോർമോണുകളുടെ അളവ് പെട്ടെന്ന് കൂടിയും കുറഞ്ഞും വരുന്നതും ഇത്തരത്തിലുള്ള അകാലനര പോലെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഈ അകാലനര മാറ്റുന്നതിനായി പല മരുന്നുകളും നമുക്ക് വേടിക്കാൻ കിട്ടും.

എന്നാൽ ഇവയെക്കാൾ അധികം പ്രയോജനകരവും എഫക്റ്റീവ് ആയിട്ടുള്ള ഹോം റെമഡികൾ നമുക്ക് വീട്ടിൽ ചെയ്യാനാകും. ഇത്തരത്തിൽ മീറ്റ് ചെയ്യാൻ ആകുന്ന ഒരു നല്ല ഹോം റെമഡി പരിചയപ്പെടാം. ഇതിനെ പ്രധാനമായും ആവശ്യമായ വരുന്നത് വെർജിൻ കോക്കനട്ട് ഓയിൽ ആണ്. ഒരു ഇരുമ്പ് പാത്രത്തിലേക്ക് അല്പം വെന്ത വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് തിളച്ച ഉടനെ രണ്ട് സ്പൂൺ ഉലുവ പൊടിച്ചത് ചേർക്കാം.

   

ഇത് നല്ലപോലെ ഇളക്കി മിക്സ് ചെയ്ത് അതിലേക്ക് രണ്ട് സ്പൂൺ തന്നെ കരിംജീരകം പൊടിച്ചതും ചേർത്ത് ഇളക്കാം. അല്പസമയത്തിനുശേഷം രണ്ട് സ്പൂൺ തന്നെ ഹെന്നാ പൗഡർ അല്ലെങ്കിൽ മൈലാഞ്ചി പൊടി കൂടി ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കാം. ഒരു രാത്രി മുഴുവൻ ഇത് ആ പാത്രത്തിൽ തന്നെ മൂടി വയ്ക്കുക. രാവിലെ എഴുന്നേൽക്കുന്ന സമയത്ത് ആവശ്യാനുസരണം ഇത് തലയിൽ തേച്ച് അരമണിക്കൂറിന് ശേഷം കുളിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *