ജ്യോതിഷ ശാസ്ത്രപ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്. ഹൈന്ദവ ആചാരപ്രകാരമുള്ള ആളുകൾക്ക് നാള് നക്ഷത്രം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം വളരെയധികം വിശ്വാസമുള്ളവരാണ്. ഓരോ നക്ഷത്രത്തിനും അതിന്റേതായ പ്രത്യേകതകൾ ഉണ്ട്. അതുകൊണ്ടുതന്നെ ഒരു വ്യക്തിക്ക് ഈ നക്ഷത്രത്തിൽ ജനിക്കാൻ ഇടയാവുകയാണ് എന്നുണ്ടെങ്കിൽ, ആ നക്ഷത്രത്തിന്റേതായ സ്വഭാവഗുണങ്ങളും ഭാഗ്യ നിർഭാഗ്യങ്ങളും ആ വ്യക്തിയോട് കൂടി ഉണ്ടായിരിക്കും. ഇത്തരത്തിൽ ഒരു ദിവസം രാവിലെ എഴുന്നേൽക്കുന്ന സമയത്ത് കണികാണാൻ അനുയോജ്യവും, അനു യോജ്യമല്ലാത്തതുമായ നക്ഷത്രക്കാരെ നമുക്ക് തിരിച്ചറിയാം.
ഒരു ദിവസം ആരംഭിക്കുന്ന സമയത്ത് ആദ്യത്തെ അരമണിക്കൂർ എന്നത് വളരെ പ്രധാനപ്പെട്ടതാണ്. എഴുന്നേറ്റ് അരമണിക്കൂറിനുള്ളിൽ നാം കാണുന്ന കാഴ്ചകളും, ഇടപെടുന്ന കാര്യങ്ങളും കേൾക്കുന്ന കാര്യങ്ങളും നമ്മുടെ അന്നത്തെ ജീവിതത്തെ വളരെയധികം സ്വാധിനിക്കുന്ന കാര്യമാണ്. നമ്മുടെ ഒരു ദിവസം നല്ലതാണോ ചീത്തയാണോ എന്ന് തീരുമാനിക്കുന്നത് ആദ്യത്തെ ഈ അരമണിക്കൂർ സമയമാണ്. ഏറ്റവും പ്രധാനമായും ഈ സമയത്ത് ചില നാളുകളിൽ പെട്ട ആളുകളെ കണി കാണുന്നത് വളരെയധികം അനുയോജ്യമായിട്ടുള്ളതാണ്.
അതേസമയം തന്നെ ചില നാളുകാരെ കണികാണുന്നത് വളരെയധികം ദോഷവും നമുക്ക് വരുത്തിവെക്കാൻ ഇടയുണ്ട്. ഇത്തരത്തിൽ കണി കാണുന്നതുകൊണ്ട് ദോഷം വരുത്തിവയ്ക്കുന്ന നാല് നാളുകാരാണ് പ്രധാനമായും ഉള്ളത്. ഏറ്റവും ആദ്യത്തേത് അവിട്ടം നക്ഷത്രമാണ്. ഇവരെ കണികാണുന്നത് അന്നത്തെ ദിവസം വളരെയധികം മോശം അനുഭവങ്ങൾ നമുക്ക് ഉണ്ടാകാൻ ഇടയാകുന്നു. രണ്ടാമതായി ആയില്യം നക്ഷത്രമാണ്. ആയില്യത്തിന്റെ നാലാം പാദത്തിൽ ജനിച്ച ആളുകളാണ് എന്നുണ്ടെങ്കിൽ ഇത് നെഗറ്റീവ് ഊർജ്ജം അന്നത്തെ ദിവസം ഉണ്ടാക്കുന്നു.