ഇന്ന് സ്ഥിരമായി ആളുകൾ അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് വാതരോഗങ്ങൾ. എല്ലാ ആളുകൾക്കും പൊതുവേ ഉണ്ടാകപ്പെടാവുന്ന ഒരു വാതരോഗമാണ് ആമവാതം.ആമവാതം എന്നത് ശരീരത്തിന്റെ എല്ലാ ജോയിന്റുകളെയും ബാധിക്കപ്പെടാവുന്ന ഒന്നാണ്. എന്നാൽ ഈ ശരീരത്തിന്റെ ചെറിയ ജോയിന്റുകളെ ബാധിച്ച് പിന്നീട് ഇവ പെരുകി ശരീരത്തിലെ എല്ലാ ജോയിന്റുകളിലേക്കും എത്തിച്ചേരുകയും, ജോയിന്റുകളിലെ കാർട്ടിലൈജിനെ കാർന്ന് തിന്നുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ഈ വാധരോഗങ്ങൾ എന്നത് ഒരു ഓട്ടോ ഇമ്യൂൺ രോഗാവസ്ഥയാണ്.
നമ്മുടെ തന്നെ ശരീരത്തിലുള്ള രോഗങ്ങൾ വരുമ്പോൾ ശരീരം പ്രതിരോധിക്കുന്ന ആ ഒരു അവസ്ഥ, നമ്മുടെ ശരീരത്തിന് എതിരായി തന്നെ പ്രവർത്തിക്കുമ്പോഴാണ് ഇത്തരത്തിലുള്ള രോഗാവസ്ഥകൾ വരുന്നത്. ഇവയെ പൊതുവേ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ എന്നാണ് പറയുന്നത്. ഇത്തരം വാതരോഗങ്ങളുടെ ബുദ്ധിമുട്ടുകൾ പ്രകടമാകുന്നത് രാവിലെ എഴുന്നേൽക്കുന്ന സമയത്താണ്. കൈവിരലുകളും കാൽവിരലുകളും നിവർത്താനവും മടക്കാനോ സാധിക്കാത്ത അവസ്ഥ. ഇതാണ് ഏറ്റവും ആദ്യമായി കാണപ്പെടുന്ന ലക്ഷണം. പിന്നീട് എഴുന്നേൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുന്നു.
ഇതാണ് ആമവാതത്തിന്റെയോ അല്ലെങ്കിൽ വാതരോഗങ്ങളുടെയോ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. പ്രധാനമായും വെയില് ചൂടുപിടിക്കുന്ന സമയത്ത് ജോയിന്റ്കൾക്ക് അയവ് വരികയും, നിവർത്താനും മടക്കാനുമുള്ള ബുദ്ധിമുട്ട് മാറിക്കിട്ടുകയും കാണുന്നതായി ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ ദിവസവും ഇളം വെയില് കൊള്ളുന്നത് വളരെ നല്ലതാണ്. മാത്രമല്ല അമിതമായി പുറമേ നിന്നും വാങ്ങുന്ന ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നതും ശരീരത്തിന് ഗുണകരമായി ബാധിക്കുന്നു. ദിവസവും രാവിലെ എഴുന്നേൽക്കുന്ന സമയത്ത് ചെറിയ രീതിയിലുള്ള വ്യായാമങ്ങളും ചെയ്യുക ഇവ ജോയിന്റുകൾക്ക് നല്ല രീതിയിൽ തന്നെ ആയാസം ഉണ്ടാക്കുന്നു.