നമ്മുടെ വീട്ടിലുള്ള ചെറിയ കുട്ടികൾ രാത്രിയിൽ ഉറങ്ങുന്ന സമയത്ത് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ കാണിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ശരീരത്തിൽ ഉണ്ടാകുന്ന പലവിധമായ അസ്വസ്ഥതകളുടെ ഭാഗമായി ഇവർ ഉറക്കത്തിൽ ആസ്വരസങ്ങൾ പ്രകടിപ്പിക്കാറുണ്ട്. ഉറങ്ങുന്ന സമയത്ത് രാത്രിയിൽ ഇടയ്ക്കിടെ എഴുന്നേൽക്കുകയും വീണ്ടും പെട്ടെന്ന് തന്നെ കിടന്ന് ഉറങ്ങുകയും ചെയ്യുന്ന അവസ്ഥ. ഇവർക്ക് ശ്വാസത്തിന്റേതായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. കൂർക്കം വലിക്കുന്ന ശീലമുള്ള കുട്ടികളുണ്ടെങ്കിൽ തീർച്ചയായും ഇതിനെ വലിയ പ്രശ്നമായി തന്നെ പരിഗണിക്കണം.
കൂർക്കം വലി എന്നത് ഇവർ നന്നായി ഉറങ്ങും തന്നെ ലക്ഷണമാണ് എന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ കൂർക്കം വലിക്കുന്നത് ഇവരുടെ ശ്വാസ സംബന്ധമായ തടസ്സങ്ങൾ കൊണ്ടാണ്. രാത്രിയിൽ തുടങ്ങുമ്പോൾ വലിയ ആളുകളും കൂർക്കം വലിക്കുന്നതായി നാം കാണാറുണ്ട്. എന്നാൽ ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് കൊച്ചുകുട്ടികളുടെ കൂർക്കംവലി. ചെറിയ കുട്ടികൾക്ക് ശ്വാസനാളത്തിന് മുകളിൽ ആയി ഒരു ദശ വളരുന്നത് പോലെയുള്ള കാഴ്ച കാണാറുണ്ട്.
ഈ ദശ വളരുന്നതുകൊണ്ട് മാത്രമാണ് ഇവരിൽ കൂർക്കം വലി കാണപ്പെടുന്നതും, രാത്രിയിലെ ഉറക്കത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്നതും. പ്രധാനമായും 12 വയസ്സ് വരെ പ്രായത്തിലാണ് ഈ ദശ വളരുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നത്. 12 വയസ്സിനുശേഷം ഇത് തനിയെ അലിഞ്ഞു പോകും എന്നാണ് പറയപ്പെടുന്നത്. ഉറക്കത്തിന് അഗാധമായ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എങ്കിൽ ഈ ദശ ഒരു സർജറിയിലൂടെ പൂർണമായും നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. 12 വയസ്സിനു മുൻപ് സർജറി ചെയ്തു എങ്കിൽ കൂടിയും ചിലപ്പോൾ ഇത് വീണ്ടും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.