നിങ്ങൾ ഒരു വീട് പണിയുന്ന സമയത്ത് ഇതിന്റെ വാസ്തു നല്ല രീതിയിൽ തന്നെ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. കാരണം വീടിന്റെ ഏതെങ്കിലും ഒരു മൂലയോ, ഒരു കല്ല് വയ്ക്കുന്നത് മാറിപ്പോയാൽ തന്നെ വളരെ വലിയ ദോഷങ്ങൾ വന്നുചേരാം. അതുകൊണ്ട് തന്നെ വീട് പണിയുന്ന സമയത്ത് വീടിന്റെ എല്ലാ ദിക്കുകളും കൃത്യമായി തന്നെ ശ്രദ്ധിച്ച് പണിയേണ്ടതാണ്. വീടിന് ചുറ്റുമുള്ള മരങ്ങൾക്കും ഒരു വീടിന്റെ വാസ്തുവിൽ വലിയ സ്ഥാനമുണ്ട്. എന്നാൽ ഇവയൊന്നുമല്ലാതെ തന്നെ നമ്മുടെ വീടിനകത്ത് നാം സൂക്ഷിക്കുന്ന ചില വസ്തുക്കൾ നമുക്ക് വലിയ ദോഷങ്ങൾ വരുത്തി വയ്ക്കാറുണ്ട്.
ഇത്തരം വസ്തുക്കൾ ഏതൊക്കെയാണെന്ന് നമുക്ക് തിരിച്ചറിയാം. പ്രധാനമായും ഇങ്ങനെ ദോഷം വരുത്തി വയ്ക്കുന്ന വസ്തുക്കളെ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് വീടിനകത്ത് വളർത്തുന്ന ചെടികളിലെ ഉണങ്ങിയ ഇലകളോ ഉണങ്ങിയ പൂക്കളോ വീടിനകത്ത് വീഴുന്നതാണ്. ഇത്തരത്തിൽ ഒരു ഉണങ്ങിയ പൂവ് ഉണങ്ങിയ ഇലയോ വീടിനകത്ത് വീഴാതിരിക്കാൻ ശ്രദ്ധിക്കുക. ഇവ കൃത്യമായി പുറത്ത് കൊണ്ടുപോയി കുഴിച്ചിടുകയോ കത്തിച്ചു കളയുകയോ ചെയ്യാം.
രണ്ടാമതായി ഒരു അടുക്കളയിൽ ഒന്നിലധികം കത്തിയിൽ സൂക്ഷിക്കരുത്. മൂന്നാമതായി വീടിനകത്ത് വവ്വാലുകളുടെ സാന്നിധ്യം ഉണ്ടാകുന്നത് ദോഷം ചെയ്യുന്നു. പ്രാവുകൾ വീട്ടിൽ വന്ന് കൂടുകൂട്ടുന്നതും വലിയ ദാരിദ്ര്യം വിളിച്ചു വരുത്താൻ കാരണമാകുന്നു. പൊട്ടിയ ചില്ലുള്ള കണ്ണാടികൾ ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത് ഇവ ഉപേക്ഷിക്കണം. വക്കു പൊട്ടിയതായിട്ടുള്ള പാത്രങ്ങൾ ഒരിക്കലും ഭക്ഷണം കഴിക്കാനും, വിളമ്പി വയ്ക്കാനോ, അടുക്കളയിൽ സൂക്ഷിക്കാൻ പോലും പാടില്ല.