വളരെയധികം പവിത്രമായ ഒരു ബന്ധമാണ് വിവാഹ ബന്ധം. സ്ത്രീയും പുരുഷനെയും അടുത്ത തലമുറയെ ജന്മം കൊടുക്കുക എന്ന ഉത്തരവാദിത്വം ഏൽപ്പിക്കുന്ന ഒന്നാണ് വിവാഹം. പ്രത്യുൽപാദനം തന്നെയാണ് വിവാഹത്തിലൂടെ ഏറ്റവും പദമ പ്രധാന കർമമായി ഉൾക്കൊള്ളേണ്ടത്. ഒരു വിവാഹബന്ധത്തിൽ വിള്ളലുകൾ ഉണ്ടാകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ശാരീരിക ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാകുന്നത് തന്നെയാണ്. പലപ്പോഴും സ്ത്രീയും പുരുഷനും തമ്മിൽ ശാരീരികമായി ബന്ധപ്പെടുന്നത് ഇല്ലാതാകുന്ന സമയത്ത്, ഇവർ തമ്മിലുള്ള മാനസിക അകൽച്ചയും വർദ്ധിക്കുകയും.
പിന്നീട് ഇതൊരു വിവാഹമോചനം എന്ന സ്റ്റേജിലേക്ക് ചേരുകയും ചെയ്യുന്നു. ഏറ്റവും പ്രധാനമായും ഇത്തരത്തിലുള്ള ശാരീരിക ബന്ധത്തിൽ ഇഷ്ടക്കേട് കാണിക്കുന്നത് സ്ത്രീകൾ തന്നെയായിരിക്കും. ഇതിന്റെ പ്രധാന കാരണം എന്നത് സ്ത്രീയ്ക്ക് ലൈംഗികബന്ധം മാനസികമായി ഉണ്ടാകുന്ന ഉത്തേജനത്തിലൂടെയാണ് ഉണ്ടാക്കപ്പെടുന്നത്. എന്നാൽ പുരുഷന്റെ ലൈംഗിക താൽപര്യം ഉല്പാദിപ്പിക്കപ്പെടുന്നത് അവന്റെ ശാരീരികമായ അവയവങ്ങളിലൂടെയാണ്.സ്ത്രീകൾക്ക് ഇവരുടെ ഹോർമോണുകൾ ഉണ്ടാവുന്ന വ്യതിയാനങ്ങളുടെ തോതനുസരിച്ച് ഇത്തരം കാര്യങ്ങളിലും താൽപര്യം കുറയാനുള്ള സാധ്യതകൾ കൂടുതലാണ്. അതുകൊണ്ടുതന്നെ ഏറ്റവും പ്രധാനമായും സ്ത്രീയും പുരുഷനും പരസ്പരം നല്ലപോലെ അറിഞ്ഞിരിക്കുക എന്നതാണ്.
എന്തുകൊണ്ടാണ് തന്റെ പങ്കാളി ഇതിനെ താല്പര്യക്കുറവ് കാണിക്കുന്നത് എന്ന് അറിഞ്ഞ്, ആ കാര്യത്തിന് നല്ല ഒരു പ്രതിവിധി കണ്ടെത്തി പ്രശ്നം പരിഹരിക്കുകയാണ് കൂടുതൽ ഉത്തമം.ഒരു കുട്ടി ഉണ്ടായ ശേഷം സ്ത്രീകൾക്ക് ലൈംഗിക താൽപര്യം കുറയുന്നത് സർവ്വസാധാരണമായി സംഭവിക്കുന്നതാണ്. അതുകൊണ്ടു തന്നെ ഒരു ഡോക്ടറുടെ സഹായം തേടുക എന്നതിൽ ആരും വിഷമിക്കേണ്ട കാര്യമില്ല. മാനസികമായ ചെറിയ പ്രശ്നങ്ങൾ അകറ്റിയാൽ തന്നെ ഇത്തരം ദാമ്പത്യ ബന്ധങ്ങൾ പിന്നീടും പൂവണിയും.