ശരീരഭാരം കുറയാൻ വേണ്ടി കൊടുംപ്രയോഗം ചെയ്യുന്ന ആളുകൾ നമുക്കിടയിൽ ഉണ്ടാകും. എത്രതന്നെ പ്രവർത്തിച്ചിട്ടും ഇത് കുറയാത്ത ആളുകളെയും നാം കാണാറുണ്ട്. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും തന്നെയാണ് നമ്മുടെ ശരീരത്തിന് ഭാരം കൂടാനുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണം നല്ല രീതിയിൽ തന്നെ നിയന്ത്രിച്ച് കഴിക്കുക എന്നതാണ് നാം ശ്രദ്ധിക്കേണ്ട കാര്യം. ഓരോരുത്തർക്കും സ്വന്തം ശരീരത്തിന് പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജത്തിന് ഒരു അളവുണ്ട്.
ഇതിനേക്കാൾ അമിതമായ ഊർജ്ജം നമ്മുടെ ശരീരത്തിലേക്ക് എത്തുന്നതും ശരീരത്തിൽ കൊഴുപ്പായി അടിഞ്ഞുകൂടാനും ശരീരഭാരം വർധിക്കാനും കാരണമാകാറുണ്ട്. അമിതമായി ഉണ്ടാകുന്ന ഊർജ്ജമാണ് കൊഴുപ്പായി രൂപമാറ്റം സംഭവിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ആവശ്യത്തിന് മാത്രം ശരീരത്തിലേക്ക് ഊർജപ്രഭാവം നടത്തുക. നല്ല രീതിയിൽ തന്നെ ഫൈബറും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് ഉത്തമമാണ്.
മുരിങ്ങയില തോരൻ വച്ച് കഴിക്കുന്നതും, മലബാറിയുടെ ഇല കൊണ്ട് തോരൻ ഉണ്ടാക്കുന്നതും വളരെയധികം ഗുണം ചെയ്യും. ഇത് മാത്രമല്ല ദിവസവും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കി, അതിനു പകരമായി ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ഒരേ അളവിൽ എടുത്ത് ജ്യൂസ് ഉണ്ടാക്കി കഴിക്കുന്നതും നല്ലതാണ്.
ഇന്റർമിറ്റൻ ഫാസ്റ്റിംഗ് എന്നത് നല്ല ഒരു ഉപാധിയാണ്. ഒരു ദിവസത്തിലെ 16 മണിക്കൂർ ഉപവസിച്ച് ബാക്കി എട്ടുമണിക്കൂർ മാത്രം ഭക്ഷണം കഴിക്കുന്ന ഒരു രീതി. ഇതിന്റെ സമയക്രമം നമുക്ക് താല്പര്യമനുസരിച് മാറ്റം വരുത്താവുന്നതാണ്. ഇത്തരം ഫാസ്റ്റിങ്ങുകൾ ചെയ്യുന്നതിലൂടെ ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പുകൾ എടുത്ത് ഉപയോഗിക്കപ്പെടുകയും, ശരീരഭാരം കുറയാൻ കാരണമാവുകയും ചെയ്യുന്നു.