പലപ്പോഴും സ്ഥിരമായി ഒരേ പൊസിഷനിൽ നിന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകൾക്ക് കാൽമുട്ടുകൾക് വേദന ഉണ്ടാവുക എന്നത് സാധാരണമായി സംഭവിക്കാവുന്നതാണ്. എന്നാൽ ഈ വേദനയെ പരിഗണിക്കാതെ അവഗണിക്കുന്ന സമയത്താണ് ഇത് കൂടുതലും പ്രശ്നങ്ങളുണ്ടാക്കുന്നത്. പ്രധാനമായും അടുക്കള ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വേദന ഉണ്ടാകാറുണ്ട്. സ്ഥിരമായി സ്റ്റെപ്പുകൾ കയറിയിറങ്ങുള്ള ജോലികൾ ചെയ്യുന്നവർക്കും ഈ കാൽമുട്ട് വേദന ഉണ്ടാവാം എന്നത് തീർച്ചയാണ്. കാലിന്റെ ചിരട്ടക്കും കാലിന്റെ തുട മസിലിനും ഇടയിലുള്ള ഭാഗത്താണ് ഇതിന്റെ പ്രധാനമായുള്ള വേദന ഉണ്ടാകുന്നത്.
അതുകൊണ്ടുതന്നെ ഈ ഭാഗത്തിന് നല്ല രീതിയിലുള്ള മസാജുകൾ കൊടുക്കുകയാണ് കൂടുതൽ അഭികാമ്യം. ഇത്തരത്തിലുള്ള വേദനകൾ ആരംഭിക്കുന്ന സമയത്ത് ഇത് ചികിത്സിച്ച് മാറ്റാൻ പരിശ്രമിക്കുക. ഇവയെ അവഗണിച്ച് സാരമില്ല എന്ന് കരുതിയാൽ കൂടുതൽ പ്രശ്നങ്ങൾ വഷളാകും എന്നത് തീർച്ചയാണ്. പ്രധാനമായും ഇത്തരം പ്രശ്നം നിങ്ങൾക്കുണ്ടാകുന്ന സമയത്ത് ചെയ്യാവുന്ന ഒരു മാർഗ്ഗം ഐസിംഗ് ആണ്. ഇത് നമുക്ക് വീട്ടിൽ തന്നെ ഇടയ്ക്കിടെ ചെയ്യുന്നത് നല്ലതാണ്.
കാൽമുട്ടിനും തുടയെല്ലുകൾക്കും ഇടയിലുള്ള ജോയിന്റിൽ നീര് വയ്ക്കുകയോ അവിടെ മസിലുകൾക്ക് ക്ഷതം സംഭവിക്കുകയോ ചെയ്യുമ്പോഴാണ് ഈ വേദന അമിതമാകുന്നത്. ഫിസിയോതെറാപ്പി വഴിയും ഇതിന് നല്ല ഒരു പരിഹാരം ലഭിക്കുന്നതാണ്. പ്രധാനമായും ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകുന്ന സമയത്ത് കാലുകൾക്ക് നല്ല രീതിയിൽ തന്നെ റസ്റ്റ് കൊടുക്കുകയാണ് വേണ്ടത്.
അത്തരം ജോലികളാണ് നിങ്ങൾ ചെയ്യുന്നത് എന്നുണ്ടെങ്കിൽ ഈ ജോലിയിൽ നിന്നും കുറച്ചു നാളത്തേക്ക് അവധി എടുക്കാം. നമ്മുടെ ശരീരത്തിലെ എല്ലുകൾക്കും മസിലുകൾക്കും അതിന്റെ പ്രശ്നങ്ങളെ പരിഹരിക്കാൻ സ്വന്തമായി കഴിവുണ്ട് എന്നതുകൊണ്ട് തന്നെ, റസ്റ്റ് കൊണ്ടുതന്നെ നല്ല റിസൾട്ട് കിട്ടുന്നു.