ചെരുപ്പ് ഉപയോഗിക്കാത്ത ആളുകളായി ലോകത്തിൽ തന്നെ ആരും ഉണ്ടാകില്ല എന്നാണ് മനസ്സിലാക്കേണ്ടത്. ചെരുപ്പ് എന്നത് വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിന്നും നമ്മുടെ കാലുകളെയും, ശരീരത്തിൽ ഉണ്ടാകുന്ന ഇൻഫെക്ഷനുകളെയും സംരക്ഷിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ചെരുപ്പ് പലപ്പോഴും വൃതിഹീനമായി മാറാറുണ്ട്. ഇത്തരത്തിൽ നാം ഉപയോഗിക്കുന്ന ചെരുപ്പുകൾ ഒന്നും തന്നെ വീടിനകത്തേക്ക് പ്രവേശിപ്പിക്കുന്നത് അത്ര ഉത്തമമല്ല.
ഇത് പലപ്പോഴും വീട് വൃത്തികേടാക്കുന്നു എന്ന് മാത്രമല്ല, ശനിദോഷം വിളിച്ചു വരുത്താനും കാരണമാകാറുണ്ട്. അതുപോലെ തന്നെയാണ് ചെരുപ്പുകൾ ഉപയോഗിച്ച് കട്ടിലിനു മുകളിലോ മേശയ്ക്ക് മുകളിലോ കയറിനിന്ന് ചെറിയ കുട്ടികൾ കളിക്കുന്നതും. ഇത്തരത്തിൽ കട്ടിലിലും, മേശയിലും എല്ലാം ചെരിപ്പ് ഉപയോഗിച്ച് കയറുന്നത് ശനി ദോഷത്തിന് കാരണമാകുന്നു.
വീട്ടിൽ ചെരുപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്, വീടിനകത്ത് ഉപയോഗിക്കുന്ന ചെരിപ്പ് ആയിരിക്കരുത് ബാത്റൂമിലേക്ക് പോകുന്ന സമയത്ത് ഉപയോഗിക്കേണ്ടത്. ഇതിന് മറ്റൊരു ചെരുപ്പ് സൂക്ഷിക്കേണ്ടതുണ്ട്. അടുക്കളയിലും മറ്റൊരു ചെരുപ്പ് ഉപയോഗിക്കുന്നതാണ് കൂടുതൽ ഉത്തമം. ഇത്തരത്തിൽ നിസ്സാരമായി നാം കരുതുന്ന ചെരുപ്പുകൾ ഉപയോഗിക്കുന്ന കാര്യത്തിലും വളരെയധികം ശ്രദ്ധ പുലർത്തണം.
ഇല്ലാതെ വരുന്ന സമയത്ത് വീട്ടിലേക്ക് ദോഷങ്ങളും ഉണ്ടാകാൻ കാരണമാവുകയും, ചില സമയങ്ങളിൽ നാശത്തിന് പോലും കാരണമാകാറുണ്ട്. കിഴക്കോട്ട് ദർശനമായി നിൽക്കുന്ന ഒരു വീടിന്റെ പുറത്തുനിന്നും നാം യാത്ര കഴിഞ്ഞു വരുന്ന സമയത്ത്, ഈ വീടിന്റെ ഇടതുഭാഗത്ത് വേണം ചെരുപ്പുകൾ ഊരി ഇടുന്നതിന്. പടിഞ്ഞാറോട്ട് ദർശനമുള്ള വീടിനും ഇങ്ങനെ തന്നെ. എന്നാൽ തെക്കും വടക്കും ദർശനമായിട്ടുള്ള വീടുകളാണ് എന്നുണ്ടെങ്കിൽ, ഇതിന്റെ വലതുഭാഗത്തായിരിക്കണം ചെരുപ്പുകൾ ഇടേണ്ടത്.