പ്രധാനമായും സ്ത്രീകൾക്ക് കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് വെള്ളപ്പോക്ക് എന്നത്. എന്നാൽ പലരും ഇതിനെ ഒരു രോഗാവസ്ഥയായി കണക്കാക്കാറില്ല എന്നതാണ് പ്രശ്നം. യഥാർത്ഥത്തിൽ ഇത് കാര്യമായി പരിഗണിക്കാതെ ഇരിക്കുന്ന സമയത്ത് വലിയ പ്രശ്നങ്ങളിലേക്ക് എത്തിച്ചേരുകയും, വലിയ ഇൻഫെക്ഷനുകൾ ഇതുമൂലം ഉണ്ടാകാനും സാധ്യതകൾ ഉണ്ട്. അതുകൊണ്ടുതന്നെ വെള്ളപോക്ക് എന്ന പ്രശ്നം നിങ്ങളിൽ കാണുന്നുണ്ടെങ്കിൽ തുടക്കത്തിലെ ഇത് നിങ്ങൾക്ക് തന്നെ പരിഹരിക്കാൻ ആകും.
ഇങ്ങനെ പരിഹരിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ തീർച്ചയായും ഒരു ഡോക്ടറുടെ സഹായം തേടേണ്ടതുണ്ട്. പ്രധാനമായും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് ചിലർക്ക് ഈ വെള്ളപോക്ക് പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. യോനി ഭാഗത്ത് ഉണ്ടാകുന്ന വൈറസുകളും ബാക്ടീരിയകളും പൂർണമായും നശിക്കുന്നത് വെള്ളപോക്കിന് കാരണമാകാറുണ്ട്. യോനിയെ പല ചീത്ത ബാക്ടീരിയകളിൽ നിന്നും സംരക്ഷിക്കുന്ന ബാക്ടീരിയകൾ ഉണ്ട്.
ഇവ അമിതമായി സോപ്പ്, ലിക്വിഡുകളോ ഉപയോഗിച്ച് യോനിഭാഗം കഴുകുന്നതുകൊണ്ട് നശിക്കുന്നു. ഇതുമൂലം ഇൻഫെക്ഷൻ ഉണ്ടാകാനും വെള്ളപോക്ക് ഉണ്ടാകാനും സാധ്യത ഉണ്ട്. ശരീരത്തിലെ ചില വിറ്റാമിനുകളുടെ കുറവുകളും എല്ലുരുക്കം എന്ന അവസ്ഥ ഉണ്ടാക്കുന്നു. ചെറിയ കുട്ടികൾ കളിക്കുമ്പോൾ യോനി ഭാഗത്ത് ഏതെങ്കിലും വസ്തുക്കൾ എടുത്ത് ഉപയോഗിക്കുന്ന സമയത്ത്.
അതിൽ നിന്നുള്ള ഇൻഫെക്ഷൻ ഉണ്ടാവുകയും ഇത് വെള്ളപ്പോക്ക് ഉണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു. പ്രധാനമായും സാധാരണ വെള്ളം ഉപയോഗിച്ച് യോനിഭാഗം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. അമിതമായി സോപ്പ് മറ്റ് ലിക്വിഡുകളോ ഈ ഭാഗത്ത് ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. ലൈംഗിക ബന്ധത്തിനും മുൻപും ശേഷവും യോനീഭാഗം വൃത്തിയായി കഴുകുക. ധാരാളമായി വെള്ളം കുടിക്കുക.