മലദ്വാരത്തിൽ നിന്നും രക്തം വരുന്നുണ്ടോ, ഇത് ക്യാൻസർ ആണോ.

പല ആളുകളും പലപ്പോഴും തെറ്റിദ്ധരിക്കുന്ന ഒരു കാര്യമാണ് മലദ്വാരത്തിൽ നിന്നും രക്തം വരുമ്പോൾ ഇത് ക്യാൻസർ ആണ് എന്നത്. എന്നാൽ തീർത്തും ഇത് ക്യാൻസർ അല്ല എന്ന് നമുക്ക് പറയാനാകില്ല. കാരണം ചില സാഹചര്യങ്ങളിൽ വൻകുടലിലെ ക്യാൻസർ, മലദ്വാര ക്യാൻസർ, ആമാശയത്തിൽ കാൻസർ ഉണ്ടാകുന്ന സമയത്ത് എല്ലാം മലദ്വാരത്തിലൂടെ രക്തം വരാം. എന്നാൽ ഇത്തരത്തിൽ രക്തം വരുന്ന സാഹചര്യം മുഴുവനും കാൻസറിന്റേതല്ല എന്ന് നാം തിരിച്ചറിയണം.

മൂലക്കുരു എന്നതും നാം കേട്ട് കേൾവിയുള്ള ഒരു രോഗാവസ്ഥയാണ്. മലദ്വാരത്തിനകത്ത് ഒരു ദശ വളരുന്ന രീതിയിൽ പുറത്തേക്ക് തള്ളി വരുന്നതും, ഒപ്പം രക്തസ്രാവം ഉണ്ടാകുന്നതും മൂലക്കുരുവിന്റെ ഭാഗമാണ്. എന്നാൽ ഇതിനോടൊപ്പം തന്നെ മലദ്വാരം പൊട്ടി അവിടെ നിന്നും രക്തം വരുന്നതിനെയാണ് ഫിഷർ എന്ന് പറയുന്നത്. നാം കഴിക്കുന്ന ഭക്ഷണത്തിൽ ഫൈബറിന്റെ അംശം കുറയുന്ന സമയത്ത് മലബന്ധം ഉണ്ടാകാനും, ഇതിനോടനുബന്ധിച്ച് മലം പോകുന്ന സമയത്ത് മലദ്വാരത്തിൽ പ്രഷർ അനുഭവപ്പെടുകയും, ഇതിന്റെ ഭാഗമായി അരുകുവശങ്ങളിൽ വിള്ളൽ ഉണ്ടാകാനും സാധ്യതയുണ്ട്.

   

പുറമേ നിന്നുമുള്ള ജങ്ക് ഫുഡുകൾ അമിതമായി കഴിക്കുന്ന ആളുകൾക്ക് ഇത്തരം അവസ്ഥ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. തുടർച്ചയായ പ്രസവം ഉണ്ടാകുന്നതിനെ അനുബന്ധിച്ചു സ്ത്രീകളിൽ ഇത് കാണാറുണ്ട്. ഇത് ഉണ്ടാക്കുന്ന സാഹചര്യങ്ങളെ ഒരു പരിധിവരെ കുറയ്ക്കുക എന്നതാണ് ഇതിന് പരിഹാരമായി ചെയ്യാവുന്നത്. ധാരാളമായി വെള്ളം കുടിക്കാനും ശ്രദ്ധിക്കുക. നല്ലപോലെ ഫൈബർ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ധാരാളമായി കഴിക്കുകയും, പച്ചക്കറികളും ഇലക്കറികളും ശീലമാക്കുകയും ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *