ചായ നമ്മൾ ദിവസവും കുടിക്കുന്ന ആളുകൾ ആയിരിക്കും. എന്നാൽ ഇനി പറയുന്ന ഈ ചായ നിങ്ങൾ ഇതുവരെയും ചിലപ്പോൾ കുളിച്ചിട്ടുണ്ടാകില്ല. എന്നാൽ ഇത് എത്ര രുചികരമാണ് എന്ന് അറിഞ്ഞാൽ ദിവസവും നിങ്ങൾ ഇത് കുടിക്കും. ഇത് രുചി മാത്രമല്ല ആരോഗ്യഗുണങ്ങളും ഒരുപാട് പ്രധാനം ചെയ്യുന്ന ഒരു വിഭവമാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന, പ്രമേഹം, പ്രഷർ എന്നിവയെ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഇന്ന് കുടിക്കുന്ന ഒരു ചായയാണ് ഗ്രീൻ ടീ.
എന്നാൽ ഗ്രീൻ ടീ ചെയ്യുന്ന ഗുണത്തേക്കാൾ ഏറെ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് ഈ ചെമ്പരത്തി ചായ. ഗ്രീൻ ടീ കുടിക്കുമ്പോൾ ശരീരത്തിൽ പ്രമേഹം, പ്രഷർ എന്നിവയ്ക്ക് ഒരു നിയന്ത്രണം ഉണ്ടാവുകയും, ശരീരഭാരം കുറയ്ക്കുന്നതിന് അനുയോജ്യമായതുമാണ്. എന്നാൽ ചെമ്പരത്തി ചായ ഉണ്ടാക്കി കുടിക്കുന്നത് നൽകുന്ന ഗുണങ്ങൾ ഇതിനേക്കാൾ ഏറെയാണ്. ഈ ചായ ഉണ്ടാക്കുന്നതിനായി വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ് ആവശ്യമായുള്ളത്.
പ്രധാനമായും രണ്ട് ചെമ്പരത്തി പൂവ്. ഇതിലേക്ക് നല്ല തിളച്ച വെള്ളം ഒരു ഗ്ലാസ് ഒഴിക്കുക. രണ്ടോ മൂന്നോ ഡ്രോപ്പ് ചെറുനാരങ്ങ നീര് കൂടി ഒഴിച്ച് ഇത് തയ്യാറായി. മധുരം വേണമെന്ന് ആഗ്രഹമുള്ളവരാണ് എങ്കിൽ ഒരു സ്പൂൺ തേൻ കൂടി ഇതിലേക്ക് മിക്സ് ചെയ്യാം. തേൻ ചേർക്കാതെ തന്നെ ഇത് കുടിക്കാൻ വളരെ രുചികരമാണ്. ഇതിന്റെ നിറവും മണവും ആളുകളെ ആകർഷിക്കുന്നതാണ്. ദിവസവും ഒരു ഗ്ലാസ് ചെമ്പരത്തി ചായ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഏറെയാണ്.