ഒരു വീടിന്റെ താക്കോലും പൂട്ടും സൂക്ഷിക്കുന്നതിലും വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കാരണം ഈ ഒരു കാര്യം മാത്രം മതി നമ്മുടെ വീട്ടിലെ ഐശ്വര്യ വന്നുചേരാൻ.ചില വീടുകൾക്ക് താഴിട്ടു പൂട്ടുന്ന രീതിയിലുള്ള പൂട്ടുകൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പൂട്ടുകളാണ് നിങ്ങളുടെ വീട്ടിൽ ഉള്ളത് എങ്കിൽ ഒരിക്കലും ഇത് വീടിനകത്തേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളതല്ല. വാതിലിൽ തന്നെ പൂട്ടുന്ന രീതിയിലുള്ളവയും ഉണ്ട് ഇത് പ്രശ്നമുള്ള കാര്യമില്ല.
എന്നാൽ പൂട്ട് സെപ്പറേറ്റ് ആയിട്ടുള്ള കൂട്ടുന്ന രീതിയാണ് എന്നുണ്ടെങ്കിൽ പൂട്ടിയശേഷം ഈ താഴ് വാതിലിൽ തന്നെ സൂക്ഷിക്കുക. പുറത്തുനിന്നും പോയി വീടിനകത്തേക്ക് പ്രവേശിക്കുന്ന സമയത്ത്, താക്കോലിട്ട് പൂട്ട് തുറന്ന് വീണ്ടും ഈ പൂട്ട് വാതിലിൽ തന്നെ പൂട്ടി വയ്ക്കുക. ഏതെങ്കിലും സ്ഥലത്തേക്ക് യാത്ര പോകാനായി ഇറങ്ങുന്ന സമയത്ത് വാതിൽ പൂട്ടിയ ശേഷം താക്കോൽ പേഴ്സിനോടൊപ്പം തന്നെ സൂക്ഷിക്കുക. ഇതിനോടൊപ്പം ഒരു തുളസി ഇല കൂടി വയ്ക്കുകയാണ് എന്നുണ്ടെങ്കിൽ അത് ഉചിതമാണ്.
യാത്രയ്ക്കുശേഷം തിരിച്ചുവന്ന വാതിൽ തുറന്നു അകത്തു കയറിയാൽ ഈ താക്കോൽ വീടിന്റെ വടക്കുഭാഗത്തായി സൂക്ഷിക്കണം. വീടിന്റെ വടക്കുഭാഗത്തായാണ് അലമാര പണപ്പെട്ടി എന്നിവയെല്ലാം സൂക്ഷിക്കേണ്ടത്. ഈ ഭാഗം തന്നെയാണ് താക്കോൽ സൂക്ഷിക്കുന്നതിനും ഉചിതം. കാരണം ഈ വടക്കു ദിക്ക് എന്ന് പറയുന്നത് കുബേര ദിക്കാണ്. ഒരു കുടുംബത്തിലേക്ക് ധനം വരുന്നതിന് ഒരുപാട് സാധ്യത ഉള്ള ഭാഗമാണ് വടക്ക്. ഇത്തരത്തിൽ വീട്ടിലുള്ള ഓരോ വസ്തുവിനും പ്രത്യേകം സ്ഥാനങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കി ഇവ സൂക്ഷിക്കുക.