പലപ്പോഴും നമ്മുടെ ശരീരത്തിന്റെ ജോയിന്റുകളിൽ ഉണ്ടാകുന്ന വേദനകൾ സന്ധിവാതം എന്നത് മാത്രമല്ല. യൂറിക്കാസിഡ് എന്ന് കണ്ടന്റ് ശരീരത്തിൽ അമിതമായി കൂടുന്ന സമയത്തും ഇത്തരത്തിൽ അനുഭവപ്പെടാറുണ്ട്. യൂറിക്കാസിഡ് കൂടുന്ന സമയത്ത് ഏറ്റവും ആദ്യം ഇതിന്റെ വേദന അനുഭവപ്പെടുന്നത് കാലിന്റെ തള്ളവിരലിലാണ്. പിന്നീട് അത് കാൽമുട്ടിലേക്കും മറ്റ് ജോയിന്റുകളിലേക്കും പടരുന്നതായി കാണാം. ചിലർക്ക് തൊലിപ്പുറമേ ചുവന്ന നിറവും ഇതിനെ സംബന്ധിച്ച് ഉണ്ടാകാറുണ്ട്.
ഇത്തരത്തിൽ ശരീരത്തിൽ യൂറിക്കാസിഡ് കൂടുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം നമ്മുടെ ഭക്ഷണം തന്നെയാണ്. നാം കഴിക്കുന്ന ഭക്ഷണത്തിൽ അമിതമായി പ്രോട്ടീൻ ഉണ്ട് എങ്കിൽ, ഇത് ശരീര കോശങ്ങൾ വിഘടിപ്പിച്, ഇതിനെ പ്യൂരിനാക്കി രൂപമാറ്റം ചെയ്യുന്നുണ്ട്.യഥാർത്ഥത്തിൽ ഇതാണ് യൂറിക്കാസിഡ് കൂടാൻ കാരണമാകുന്നത്. അമിതമായി ചുവന്ന മാംസം കഴിക്കുന്നത് പലപ്പോഴും യൂറിക്കാസിഡ് ശരീരത്തിൽ കൂടാൻ കാരണമാകുന്നു.
ചുവന്ന മാംസം മാത്രമല്ല ഇത്തരത്തിൽ ഉള്ള മൃഗങ്ങളുടെ അവയവങ്ങളും ഭക്ഷണമാക്കി കഴിക്കുന്നത് ദോഷം ചെയ്യുന്നു. ബീഫ് പോർക്ക് ചിക്കൻ എന്നിവയുടെ എല്ലാം കരള്, ബ്രെയിൻ, കൂമ്പ്, ബോട്ടി എന്നിവയിൽ എല്ലാം നല്ല അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു എന്നതാണ് ഇതിന് കാരണം. ഇവയെല്ലാം ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാം. ധാരാളമായി വെള്ളം കുടിക്കുക, ഏറ്റവും കുറഞ്ഞത് ഒരു ദിവസം 12 ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. ആപ്പിൾ സിഡർ വിനിഗർ എന്നത് ഈ യൂറിക്കാസിഡ് കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഘടകമാണ്. ദിവസവും ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ ആപ്പിൾ സിഡർ വിനിഗർ മിക്സ് ചെയ്ത് കുടിക്കുന്നത് നല്ലതാണ്.