ഗർഭാശയത്തിൽ ഉണ്ടാകുന്ന മുഴകളെ ഫൈബ്രോയ്ഡുകൾ എന്നാണ് പറയാറുള്ളത്. എന്നാൽ ഈ ഫൈബ്രോയിഡുകൾ ഒരിക്കലും ക്യാൻസറുകൾ അല്ല. ചില ആളുകളെങ്കിലും ഈ മുഴകളെ ക്യാൻസറുകൾ ആയി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ക്യാൻസർ ആകാൻ ഒരിക്കലും സാധ്യതയില്ലാത്ത ഈ മുഴകളെയാണ് ഫൈബ്രോയ്ഡുകൾ എന്ന് പറയുന്നത്.ആദ്യകാലങ്ങളെല്ലാം ഗർഭാശയത്തിൽ ഇത്ര മുഴകൾ ഉണ്ടാകുന്ന സമയത്ത് ഗർഭാശയം പൂർണമായും എടുത്തു കളയുന്ന ഓപ്പൺ സർജറികളാണ് ചെയ്തിരുന്നത്.
എന്നാൽ ഇന്ന് മെഡിസിൻ രംഗം വളരെയധികം പുരോഗമിച്ചു എന്നതുകൊണ്ട് തന്നെ, പുതിയ രീതിയിലുള്ള ചികിത്സകളും നിലവിൽ വന്നിട്ടുണ്ട്. ഇത്തരത്തിൽ ഗർഭാശയത്തിലെ മുഴകളെ ഒരു കീഹോൾ സർജറിയിലൂടെ പോലും ഒഴിവാക്കാൻ സാധിക്കും. ഈ കീഹോൾ സർജറി പോലും ഇന്ന് ആവശ്യമില്ല എന്താണ് ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം. ഗർഭാശയത്തിൽ നിലനിൽക്കുന്ന ഈ മുഴകളിലേക്ക് പോകുന്ന രക്തക്കുഴലുകളെ ബ്ലോക്ക് ചെയ്യുകയും, ഇതു മുലം ആ മുഴകളിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുകയും ചെയ്യുന്നു.
ഇങ്ങനെ ഒരുപാട് കാലം രക്തം കിട്ടാതെ വരുന്നതുമൂലം ഈ മുഴകൾ ചെറുതായി ചെറുതായി താനെ ഇല്ലാതാവുകയും ചെയ്യുന്നു. ഇതിനായി ഈ രക്തക്കുഴലിലേക്ക് ഒരു ട്യൂബ് കടത്തി വിടുകയാണ് ചെയ്യുന്നത്. ഈ ട്യൂബ് കടത്തുന്നതിന് വേണ്ടി ചെറിയ ഒരു മുറിവ് മാത്രമാണ് ഉണ്ടാക്കുന്നത്. കൈത്തണ്ടയിലാണ് ഈ മുറിവ് ഉണ്ടാക്കുന്നത്. ഈ സർജറി കഴിഞ്ഞ് മൂന്നോ നാലോ ദിവസത്തിനുള്ളിൽ തന്നെ രോഗിക്ക് വളരെ ഈസിയായി സ്വന്തം കാര്യങ്ങളും വീട്ടിലെ എല്ലാ ജോലികളും തന്നെ ചെയ്യാനും സാധിക്കും. ഒട്ടുംതന്നെ റസ്റ്റ് ആവശ്യമില്ലാത്ത ഒരു രീതിയാണ് ഇത്.