നമ്മുടെ ഇന്നത്തെ ജീവിതശൈലി രോഗങ്ങളെല്ലാം തന്നെ ഉത്ഭവിക്കുന്നത് നമ്മുടെ അടുക്കളയിൽ നിന്നുമാണ്. ഇതിന്റെ കാരണം നാം പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുകളും ആ വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന വിഷാംശങ്ങളും ഇവ ശരീരത്തിന് വരുത്തുന്ന ദോഷങ്ങളും തന്നെയാണ്. പലപ്പോഴും പറയുന്ന ഒരു കാര്യമാണ് മൂന്ന് വെളുത്ത വിഷങ്ങളെ കുറിച്ച്. പ്രധാനമായും വെളുത്ത പഞ്ചസാര, ഉപ്പ്, വെളുത്ത അരി എന്നിവയെല്ലാം നമ്മുടെ ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്ന വിഷാംശങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇന്ന് നാം ഭക്ഷണത്തിൽ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും ഇവ തന്നെയാണ്.
യഥാർത്ഥത്തിൽ ഇവ മാത്രമല്ല, ഭക്ഷണം പാചകം തയ്യാറായി ഉപയോഗിക്കുന്ന എണ്ണകളും വലിയതോതിൽ നമുക്ക് രോഗാവസ്ഥകൾ ഉണ്ടാക്കുന്നു. റിഫൈൻഡ് ഓയിലുകൾ എന്ന പേരിൽ മാർക്കറ്റിൽ ലഭിക്കുന്ന ഓയിലുകളെല്ലാം തന്നെ വലിയ അളവിൽ വിഷാംശം അടങ്ങിയവയാണ്. ഇത്തരത്തിലുള്ള റിഫൈൻഡ് ഓയിലുകൾ ഉത്പാദിപ്പിക്കുന്നത് ചില മരങ്ങളുടെ വിത്തുകളിൽ നിന്നും തന്നെയാണ്. അതുകൊണ്ടുതന്നെ ഈ ഓയിലുകൾക്ക് കറുത്ത നിറമായിരിക്കും ഉണ്ടാവുക. ഇതിനെ നല്ല തെളിഞ്ഞ നിറമുള്ളവ ആക്കുന്നതിന് വേണ്ടി ഇതിൽ അമിതമായി ബ്ലീച്ച് ഉപയോഗിക്കുന്നു.
ഇത് നമ്മുടെ ശരീരത്തിന് വലിയ അളവിൽ ദോഷങ്ങളും ഉണ്ടാക്കുന്നു. എന്നാൽ ഓയിൽ ഇല്ലാതെയുള്ള ഭക്ഷണങ്ങൾ ആലോചിക്കുക പോലും സാധിക്കുകയില്ല. അതുകൊണ്ടുതന്നെ നല്ല ഓയിലുകൾ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാനായി ശ്രമിക്കുക. ഇതിനുവേണ്ടി വെർജിൻ കോക്കനട്ട് ഓയിൽ, ഒലിവ് ഓയിലോ ഉപയോഗിക്കുന്നതുകൊണ്ട് തെറ്റില്ല. ബട്ടർ, ചീസ്, നെയ്യ് എന്നിവയിൽ എല്ലാം അടങ്ങിയിരിക്കുന്നത് നല്ല ഫാറ്റ് ആണ് എന്നതുകൊണ്ട്, ഇവ ഉപയോഗിച്ച് പാചകം ചെയ്യുന്നതും തെറ്റില്ല.