നമ്മുടെ വീടും ചുറ്റുപാടും മരങ്ങളും ഇലകളും പച്ചപ്പും നിറഞ്ഞുനിൽക്കുന്നത് വളരെയധികം പോസിറ്റീവ് എനർജി നൽകുന്ന ഒരു കാര്യം തന്നെയാണ്. എന്നാൽ ഈ കാര്യത്തിൽ മറ്റൊന്നു കൂടി ചിന്തിക്കേണ്ടതുണ്ട്. ചില മരങ്ങൾ നമ്മുടെ വീട്ടിലോ വീടിന്റെ ചുറ്റുഭാഗത്തുമായോ വളരുന്നത് പലതരത്തിലുള്ള ദോഷങ്ങളും നമുക്ക് വരുത്തി വയ്ക്കുന്നു. ഇത്തരത്തിൽ നമുക്കും വീടിനും ഒരുപോലെ ദോഷം വരുത്തുന്ന ചില മരങ്ങൾ നമുക്ക് തിരിച്ചറിയാം.
ഇവ വീടിന് അടുത്തായോ പറമ്പിലോ നിൽക്കുന്നു എന്നുണ്ടെങ്കിൽ ഇവയെ വെട്ടി കളയുകയാണ് അത്യുത്തമം. ഇത്തരത്തിൽ ദോഷം വരുത്തുന്ന ചില മരങ്ങളിൽ ഏറ്റവും ആദ്യത്തേത് എന്നത് ഇലവ് അല്ലെങ്കിൽ പഞ്ഞിമരം ആണ്. ഇവ ശാരീരിക പ്രശ്നങ്ങളും ഉണ്ടാക്കുന്നു എന്നതുകൊണ്ട് വീടിന്റെ ചുറ്റുവട്ടത്ത് നിന്നും ഒഴിവാക്കാം. ഇത്തരത്തിൽ വീട്ടു പരിസരത്ത് നിൽക്കുന്നതുകൊണ്ട് ദോഷം ചെയ്യുന്ന മറ്റൊരു മരമാണ് കാഞ്ഞിരം. അശോകം കൂവളം എന്നീ മരങ്ങൾ വീട്ടിൽ വളരുന്നത് കൊണ്ട് തെറ്റില്ല.
എന്നാൽ ഇവ ഒരിക്കലും നാം നട്ടു വളർത്തിയത് ആകരുത്. താനെ വിത്തു മുളച്ച് വളർന്നു വരികയാണെങ്കിൽ ഇതിനെ വെള്ളമൊഴിച്ച് പരിപാലിക്കുകയും വേണം. എരിക്ക് ഒരുപാട് ആയുർവേദ ഗുണങ്ങളുള്ള ഒരു ചെടിയാണ് എങ്കിൽ കൂടിയും ഇത് വീട്ടിൽ നട്ടു വളർത്താൻ പാടുള്ളതല്ല. ആൽമരം പല ദേവി ദേവന്മാരുടെയും സാന്നിധ്യമുള്ള ഒരു മരമാണ്, എങ്കിൽ കൂടിയും ഇത് വീട്ടിൽ വളർത്തുന്നത് ദോഷം ചെയ്യും. അമ്പലത്തിലോ കാവുകളിലും വളർത്തുന്നതുകൊണ്ട് തെറ്റില്ല. അതുപോലെതന്നെ മറ്റൊരു മരമാണ് പ്ലാവ്. വീടിന്റെ മുൻഭാഗത്തായി പ്ലാവ് വളരുന്നതും വീടിനോട് സ്പർശം വരുന്ന രീതിയിൽ ഇതിന്റെ കൊമ്പുകളും ചില്ലകളും വരുന്നതും ദോഷം ചെയ്യും.