കഫക്കെട്ട് എന്നത് ചെറിയ കുട്ടികൾക്ക് മാത്രമല്ല പ്രായമായ ആളുകൾക്കും വന്നു കഴിഞ്ഞാൽ പിന്നെ വിട്ടുമാറാത്ത ഒരു അവസ്ഥയാണ്. അതുകൊണ്ടു തന്നെ പരമാവധിയും ഇത്തരം അവസ്ഥകൾ നമുക്ക് വരാതിരിക്കാനാണ് നാം പരിശ്രമിക്കേണ്ടത്. എന്നാൽ ചില കാലാവസ്ഥ മാറ്റങ്ങൾ കൊണ്ട് ഈ അവസ്ഥകൾ വരുന്നത് തടയാനും പലപ്പോഴും നമുക്ക് സാധിക്കാറില്ല.
അതുകൊണ്ടുതന്നെ കഫക്കെട്ട്, ജലദോഷം, ചുമ എന്നിങ്ങനെയുള്ള അവസ്ഥകൾ വരുന്ന സമയത്ത് ഇതിന് പ്രതിരോധിക്കാൻ ആയുള്ള മാർഗ്ഗങ്ങൾ നമുക്ക് വീട്ടിൽ തന്നെ പരമാവധിയും ചെയ്യാം. ശരീരത്തിന്റെ രോഗപ്രതിരോധശേഷി ശരീരത്തിന് എതിരായി തന്നെ പ്രവർത്തിക്കുന്ന സമയങ്ങളിലാണ് ഇത്തരത്തിൽ ചുമ, കഫക്കെട്ട്, ജലദോഷം എന്നിവ ഉണ്ടാകുന്നത്. ഇത് മനസ്സിലാക്കിക്കൊണ്ട് ഇത്തരം അവസ്ഥകളെ തടഞ്ഞുനിർത്താനായി നമുക്ക് ആദ്യമേ പരിശ്രമിക്കാം.
ഇതിനായി നമ്മുടെ ജീവിതരീതി നല്ല ആരോഗ്യകരമായ തന്നെ ക്രമീകരിക്കേണ്ടതുണ്ട്. ആരോഗ്യ ജീവിതത്തിന് നല്ല പ്രാധാന്യം കൊടുത്തുകൊണ്ട് തന്നെ മുൻപോട്ട് ജീവിക്കാൻ പരിശ്രമിക്കാം. കഫക്കെട്ട്, ചുമ, ജലദോഷം എന്നിങ്ങനെയുള്ള ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥകൾ വരുന്ന സമയത്ത് ഇതിനെ നല്ല ഒരു പ്രതിരോധ മാർഗം എന്നത് ആവി പിടിക്കുക.
ദിവസവും രാവിലെയും വൈകിട്ടും ആയി രണ്ടുനേരമെങ്കിലും തുളസിയില മഞ്ഞൾ കുരുമുളക് എന്നിവ ചേർത്ത് ആവി പിടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഇതിനോടൊപ്പം തന്നെ വീട്ടുപറമ്പിൽ നിൽക്കുന്ന ആടലോടകം എന്ന ചെടിയുടെ ഇല ദിവസവും കഴിക്കുന്നത് ഉത്തമമാണ്. രാവിലെ ഉണർന്ന് എഴുന്നേറ്റ ഉടൻതന്നെ വെറും വയറ്റിൽ ഈ ആടലോടകത്തിന്റെ ഇല വാട്ടി പിഴിഞ്ഞ്, നീരെടുത്ത് കുടിക്കുന്നത് വളരെയധികം ഫലം ചെയ്യും.