ഇൻസുലിൻ ഇത്രയും വലിയ ഒരു പ്രശ്നക്കാരൻ ആണോ.

ഇൻസുലിൻ എന്ന വാക്ക് നാം പലപ്പോഴും കേട്ടിരിക്കുന്നത് പ്രമേഹം എന്ന രോഗത്തെ സംബന്ധിച്ചാണ്. അതായത് ഇൻസുലിന്റെ അളവിനെ അനുസരിച്ചാണ് പ്രമേഹത്തിന്റെ തോത് കണക്കാക്കുന്നത്. രണ്ടു തരത്തിലാണ് പ്രമേഹം ഇന്ന് ഉള്ളത് ടൈപ്പ് വൺ പ്രമേഹം ടൈപ്പ് ടു പ്രമേഹവും. ടൈപ്പ് വൺ പ്രമേഹം എന്നത് ചെറിയ കുട്ടികളിലാണ് കൂടുതലും കാണപ്പെടാറുള്ളത്. ഇത് ശരീരത്തിൽ ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടാത്ത ഒരു അവസ്ഥയാണ്. എന്നാൽ ടൈപ്പ് ടു പ്രമേഹം എന്നത് ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിനെ ശരിയായ രീതിയിൽ ശരീരത്തിന് ഉപയോഗപ്പെടുത്താൻ സാധിക്കാതെ വരുന്നതാണ്.

പലപ്പോഴും പ്രമേഹം ശരീരത്തിൽ ഉണ്ടാകുന്നതിന് ആദ്യ ലക്ഷണമായി കാണുന്നത് ഇൻസുലിൻ കൂടുക എന്ന അവസ്ഥയാണ്. യഥാർത്ഥത്തിൽ ഇൻസുലിൻ കുറയുന്നതല്ല കൂടുന്നതാണ് പലപ്പോഴും പ്രമേഹത്തിന് കാരണമാകുന്നത്. ശരീരത്തിലെ ഇൻസുലിന്റെ അളവ് കൂടുന്ന സമയത്ത് തന്നെ ഉപയോഗിക്കാൻ പറ്റാതെ വരികയും, പാൻക്രിയാസ് വീണ്ടും വീണ്ടും ഇൻസുലിൻ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് പ്രമേഹം കൂടാനുള്ള കാരണം. എന്നാൽ ഇത്തരത്തിൽ ഇൻസുലിൻ ശരീരത്തിൽ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നത് പ്രമേഹത്തിന് മാത്രമല്ല മറ്റു പല രോഗങ്ങൾക്കും കാരണമാകുന്നു.

   

പ്രധാനമായും ശരീരത്തിലെ വെളുത്ത രക്താണുക്കൾ ആണ് മറ്റ് രോഗകാരണങ്ങളായ ബാക്ടീരിയകളിൽ നിന്നും ശരീരത്തിന് സംരക്ഷിക്കുന്നത്. എന്നാൽ ശരീരത്തിൽ ഇൻസുലിൻ കൂടുന്ന സമയത്ത് ഈ വെളുത്ത രക്താണുക്കളെ എന്നിവ നശിപ്പിക്കുന്നു. ഇതുമൂലം രോഗ പരത്തുന്ന ബാക്ടീരിയകളെ ഇവയ്ക്ക് നശിപ്പിക്കാൻ കഴിയാതെ വരികയും, ഇത് രോഗപ്രതിരോധശേഷി നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെതന്നെ ഇൻസുലിൻ കൂടുന്ന സമയത്ത് ശരീരത്തിലെ ബ്ലഡ് പ്രഷറും കൂടാനുള്ള സാധ്യതകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *