പലപ്പോഴും പുരുഷന്മാർ മറ്റുള്ളവരോട് പങ്കുവയ്ക്കാതെ രഹസ്യമായി വയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. ഒരിക്കലും ഇത് രഹസ്യമായി കൊണ്ടുനടക്കേണ്ട ഒരു കാര്യമല്ല. എന്നാൽ എല്ലാവരോടും ഉറക്കെ വിളിച്ചു പറയണം എന്നല്ല ഇതിനർത്ഥം. ഇതൊരു പ്രശ്നമായി നിങ്ങൾക്ക് അനുഭവപ്പെടുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കണ്ട് ഇതിനു വേണ്ട പരിഹാരമാർഗം അന്വേഷിക്കുകയാണ് വേണ്ടത്.രഹസ്യമായി ഇത്തരം കാര്യങ്ങളെ മനസ്സിൽ കൊണ്ടു നടക്കുന്നതുകൊണ്ട് ഒരിക്കലും പരിഹാരം ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ കാര്യങ്ങളെ പരിഹരിക്കാൻ ഒരു ഡോക്ടർ തന്നെയാണ് വേണ്ടത്.
പ്രധാനമായും പുരുഷന്മാർക്ക് ലൈംഗികശേഷി കുറവ് ഉണ്ടാകുന്ന സമയത്ത് ഇതിന് ഒരുപാട് മാനസികമായി സ്ട്രെസ്സ് അനുഭവിക്കുന്നു. പലപ്പോഴും ഇത് മറ്റൊരാളോട് തുറന്നുപറയാൻ കഴിയാത്ത അതുകൊണ്ടുതന്നെ ഇത് മനസ്സിലിട്ട് ടെൻഷൻ അടിച്ച് ഇവർ നടക്കുന്നു. എന്നാൽ ഇന്ന് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ആളുകൾക്ക് ഉണ്ടാകുന്നത് സർവ്വസാധാരണമായി സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇതിനുള്ള മാർഗങ്ങളും വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാവുന്നതാണ്.
പ്രധാനമായും നമ്മുടെ ജീവിതരീതിയിൽ വരുന്ന മാറ്റങ്ങൾ തന്നെയാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമായി വരുന്നത്. പുകവലി, മദ്യപാനം എന്നിങ്ങനെയുള്ള ദുശീലങ്ങൾ നിങ്ങൾക്ക് ഉണ്ട് എങ്കിൽ ഇത്തരം ശേഷിക്കുറവ് ഉണ്ടാകുന്നതും സാധാരണമാണ്. അതുകൊണ്ടുതന്നെ ഈ പ്രശ്നം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം നമ്മുടെ ജീവിതശൈലി ആരോഗ്യകരമായി ക്രമീകരിക്കുക എന്നതാണ്. ഇതിനായി ഏറ്റവും ആദ്യമേ ഇത്തരം മദ്യപാനം പുകവലി എന്നിങ്ങനെയുള്ള ശീലങ്ങൾ മാറ്റാം. ഒപ്പം നല്ല രീതിയിലുള്ള വ്യായാമങ്ങളും, മാനസികമായ സ്ട്രെസ്സ് കുറയ്ക്കുന്ന കാര്യങ്ങളിലേക്കും മനസ്സിനെ ചലിപ്പിക്കാം.