പലപ്പോഴും നാം കാണുന്ന ഒരു കാര്യമാണ് വീട്ടു പരിസരത്ത് ഉറുമ്പുകളുടെ സാന്നിധ്യം എന്നുള്ളത്. എന്നാൽ ഈ ഉറുമ്പുകളുടെ സാന്നിധ്യം ചില സമയങ്ങളിൽ നമുക്ക് നൽകുന്ന ചില സൂചനകൾ ആണ് എന്ന് നാം മനസ്സിലാക്കിയിരിക്കണം. ഒന്നോ രണ്ടോ ഉറുമ്പുകൾ വരുന്നതല്ല, കൂട്ടമായി ഉറുമ്പുകൾ വരുക എന്നുള്ളത് ചില സൂചനകൾ ആണ്. പ്രധാനമായും കട്ടുറുമ്പുകൾ കൂട്ടമായി വീട്ടിലോ വീടിന്റെ ഏതെങ്കിലും പരിസരത്ത് വരുന്നുണ്ട് എങ്കിൽ, തീർച്ചയായും നിങ്ങൾ മനസ്സിലാക്കിക്കൊള്ളുക നിങ്ങൾക്ക് എന്തോ ശത്രു ദോഷം വരാനിരിക്കുന്നു എന്നതാണ്. നിങ്ങളെ ദ്രോഹിക്കാൻ മനസ്സിലഗ്രഹിച്ചുകൊണ്ട്, നിങ്ങൾക്ക് ദോഷമായി ചിന്തിച്ചുകൊണ്ട്,നിങ്ങൾക്കെതിരെ പ്രവർത്തിക്കാൻ പോകുന്നു എന്നതിന് സൂചനയാണ് ഈ കട്ടുറുമ്പുകൾ കൂട്ടമായി വീട്ടിൽ വരുന്നത്.
എന്നാൽ അതേസമയം കറുത്ത നിറത്തിലുള്ള കടിക്കാത്ത കുഞ്ഞനുറുമ്പുകൾ ആണ് വീട്ടുപരിസരത്ത് വരുന്നത് എന്നുണ്ടെങ്കിൽ ഇതൊരു ശുഭസൂചനയാണ്. നമ്മുടെ വീട്ടിൽ എന്തെങ്കിലും തരത്തിലുള്ള മംഗള കർമ്മങ്ങൾ നടക്കാൻ പോകുന്നു. അല്ലെങ്കിൽ സന്തോഷകരമായ കാര്യങ്ങൾ നടക്കാൻ പോകുന്നു, എന്നതിന്റെ സൂചനയാണ് ഇത്തരം കറുത്ത കടിക്കാത്ത കുഞ്ഞനുറുമ്പുകളുടെ സാന്നിധ്യം. ചുവന്ന നിറത്തിലുള്ള ചെറിയ കടിക്കുന്ന ഉറുമ്പുകൾ ആണ് നിങ്ങളുടെ വീട്ടുപരിസരത്ത് കൂട്ടമായി വന്നിരിക്കുന്നത്.
എന്നുണ്ടെങ്കിൽ ഇതൊരു സൂചന തന്നെയാണ്. വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള ദോഷങ്ങൾ സംഭവിക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ് ഇവയുടെ സാന്നിധ്യം. ചുവന്ന നിറത്തിലുള്ള പുളിയുറുമ്പുകൾ വീട്ടുപരികയാണ് എന്നുണ്ടെങ്കിൽ ഇതും ഒരു സൂചനയാണ് നൽകുന്നത്. ഇത്തരത്തിൽ ഉറുമ്പുകൾ വരുമ്പോൾ ഇതിനെ നിസ്സാരമായി കരുതാതെ, വരാൻ പോകുന്ന നല്ല കാര്യങ്ങളുടെയോ, ദോഷകാര്യങ്ങളുടെ സൂചനയാണ് എന്ന് മനസ്സിലാക്കുക.