ഇന്നത്തെ നമ്മുടെ ജീവിത രീതിയുടെ ഭാഗമായിത്തന്നെ നമുക്ക് നടുവേദന സ്ഥിരമായ ഒരു അസുഖമായി മാറിയിരിക്കുകയാണ്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം, നാം ഒരേ പൊസിഷനിൽ നിന്നുകൊണ്ടുള്ള ജോലിയാണ് സ്ഥിരമായി ചെയ്യുന്നത് എന്നത് തന്നെയാണ്. ഇന്ന് പ്രധാനമായും പുറമേ ശാരീരിക അധ്വാനമുള്ള ജോലികൾ അല്ല നാം ഓരോരുത്തരും ചെയ്യുന്നത്. ഐടി മേഖലകളിലും മറ്റ് മേഖലകൾ ആണെങ്കിൽ കൂടിയും ഒരു റൂമിൽ ഇരുന്ന് അല്ലെങ്കിൽ ഒരു കസേരയിലിരുന്ന് ഒരേ പൊസിഷനിൽ തന്നെ ഇരുന്നു ചെയ്യുന്നതുകൊണ്ട് തന്നെ, ശരീരത്തിന് വേദനകൾ ഉണ്ടാകുന്നത് വളരെ പെട്ടെന്നാണ്.
നടുവേദന മാത്രമല്ല സന്ധിവാതം പോലുള്ള രോഗങ്ങളും വളരെ പെട്ടെന്ന് തന്നെ ഇത്തരം ആളുകളെ ബാധിക്കാൻ സാധ്യതകളുണ്ട്. നടുവേദന ഉണ്ടാകുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം എന്നത് ഡിസ്ക് കമ്പ്ലൈന്റ് വരുന്നത് കൊണ്ടാണ്. നട്ടെല്ല് നിർമ്മിച്ചിരിക്കുന്നത് ഒരുപാട് ഡിസ്കുകൾ ചേർത്തുവെച്ചു കൊണ്ടാണ്. അതുകൊണ്ടുതന്നെ ഈ ഡിസ്കുകൾക്ക് സ്ഥാനം മാറ്റം വരുന്ന സമയത്ത്, ഏതെങ്കിലും പൊസിഷനിലേക്ക് തിരിയുകയോ, കുനിഞ്ഞ് പെട്ടെന്ന് നിവരികയും ചെയ്യുന്ന സമയത്ത് ഡിസ്കുകൾക്ക് സ്ഥാനഭ്രംശം സംഭവിക്കുകയും ഇതുമൂലം നട്ടെല്ലിന് വേദന അനുഭവപ്പെടുകയും ചെയ്യാം.
ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് ഏറ്റവും നല്ല ഒരു ഉപാധി എന്നു പറയുന്നത്, ഒരേ പൊസിഷനിൽ ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നതിന് ഇടയ്ക്ക് ഒരു ബ്രേക്ക് കൊടുക്കുക എന്നതാണ്. എഴുന്നേറ്റ് നടന്നുകൊണ്ട് അല്പം മൂവ്മെന്റ് എല്ലുകൾക്കും സന്ധികൾക്കും നൽകുക എന്നതാണ്. ഇന്ന് ഒരുപാട് പുതിയ മെത്തേഡുകൾ മോഡേൺ മെഡിസിനിൽ വന്നിട്ടുണ്ട് എന്നതുകൊണ്ടുതന്നെ, എത്ര കൂടിയ സ്റ്റേജിൽ എത്തിയാലും ഇതിനെ പരിഹരിക്കാൻ മാർഗം ഉണ്ട്.