പലപ്പോഴും ഒരു പ്രശ്നവുമില്ലാതെ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ആളുകൾ ഹൃദയാഘാതം സ്ട്രോക്ക് മൂലം കുഴഞ്ഞുവീണ് മരിക്കുന്നതായി കാണാറുണ്ട്. ഇത്തരത്തിൽ കുഴഞ്ഞുവീണു മരിക്കുന്നതിന് ഇന്ന് ആളുകൾ ഒരു തെറ്റിദ്ധാരണ പുറപ്പെടുവിച്ചിരിക്കുന്നത്, കൊറോണ വൈറസിനെ സംബന്ധിച്ച് നാം എടുത്തിട്ടുള്ള വാക്സിനുകൾ ആണ് കാരണക്കാരൻ എന്നാണ്. എന്നാൽ യഥാർത്ഥത്തിൽ ഈ വാക്സിൻ എടുത്തതല്ല ഇത്തരത്തിലുള്ള കുഴഞ്ഞുവീണ് മരണങ്ങൾക്ക് കാരണമായിട്ടുള്ളത്. ശരീരത്തിലെ ഒരുപാട് രക്തക്കുഴലുകൾ നിലനിൽക്കുന്നുണ്ട് ഈ രക്തക്കുഴലുകളെല്ലാം ഓരോ അവയവങ്ങളിലേക്കും വേണ്ട രീതിയിൽ രക്തം എത്തിക്കുന്ന ജോലിയാണ് ചെയ്യുന്നത്.
എന്തെങ്കിലും കാരണവശാൽ രക്തക്കുഴലുകളിൽ ബ്ലോക്ക് അല്ലെങ്കിൽ വിള്ളലുകൾ ഉണ്ടാകുന്ന സമയത്ത് രക്തം ശരിയായ രീതിയിൽ അവയവത്തിലേക്ക് എത്താതെ വരുന്നു. ഇത് ഏത് അവയവത്തിലേക്ക് ആണോ എത്താതെ വരുന്നത് ആ അവയവത്തിന് സംബന്ധിച്ചുള്ള രോഗാവസ്ഥ ഉണ്ടാകും. ഹൃദയത്തിന്റെ അറകളിലേക്കുള്ള ചെറിയ രക്തക്കുഴലുകളിൽ ആണ് ബ്ലോക്ക് ഉണ്ടാകുന്നത് എന്നുണ്ടെങ്കിൽ ഇത് ഹൃദയാഘാധത്തിന് കാരണമാകുന്നു.
എന്നാൽ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിലാണ് ബ്ലോക്ക് ഉണ്ടാകുന്നത് എന്നുണ്ടെങ്കിൽ സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതം വരാനും കാരണമാകുന്നു. പ്രധാനമായും ഇത്തരത്തിൽ ബ്ലോക്ക് ഉണ്ടാകാനുള്ള ഒരു കാരണം എന്നത് രക്തക്കുഴലുകളുടെ ഭിത്തികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ്.
പലപ്പോഴും പ്രമേഹം ഇതിന് ഒരു പ്രധാന കാരണമായി മാറാറുണ്ട്. ഇങ്ങനെ കൊഴുപ്പ് അടിഞ്ഞുകൂടി രക്തക്കുഴലുകൾ ബ്ലോക്ക് വന്നാൽ ഇത് തിരിച്ചറിയുന്നതിനായി ചെയ്യുന്നതാണ് ആൻജിയോഗ്രാം. അതേസമയം ഈ രക്തക്കുഴലുകളിലെ ബ്ലോക്ക് എടുത്തു കളഞ്ഞു ആ ഭാഗം ശരിയായ രീതിയിൽ നിവർത്തി വയ്ക്കുന്ന പ്രക്രിയ ആൻജിയോപ്ലാസ്റ്റി എന്നും പറയുന്നു. ഇത്തരത്തിൽ ഇന്ന് ഈ കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി തിരിച്ചറിയുകയാണെങ്കിൽ ചികിത്സകൾ എല്ലാം ലഭ്യമാണ് എന്നതുകൊണ്ട് ഭയക്കേണ്ടതില്ല.